അവർക്ക് ആകെ ചെലവഴിക്കേണ്ടുന്ന തുക മുറി വൃത്തിയാക്കാൻ വരുന്നവർക്ക് ടിപ് കൊടുക്കേണ്ടതും പിന്നെ ഇന്റർനെറ്റ് ആക്സസിനും വേണ്ടി മാത്രമാണ്.

ഒരു ക്രൂയിസ് കപ്പലിൽ(cruise ship) സൗജന്യമായി ചുറ്റിസഞ്ചരിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. നെതർലൻഡ്‌സിലെ വ്ലിസിംഗനിൽ(Vlissingen, Netherlands) നിന്നുള്ള ക്രിസ്റ്റീൻ(Christine), ഓരോ വർഷത്തിലെയും പകുതിയോളം സമയവും ഇങ്ങനെ കപ്പലിൽ യാത്ര ചെയ്യുന്ന ആളാണ്. 'വൈഫ് ഓൺ ബോർഡ്'(wife on board) ആയിട്ടാണ് അവൾ ഇങ്ങനെ യാത്ര ചെയ്യുന്നത്. എങ്ങനെയാണ് അത് സാധിക്കുന്നത് എന്നല്ലേ? അവളുടെ ഭർത്താവ് ഒരു സ്റ്റാഫ് ചീഫ് എഞ്ചിനീയറായി ക്രൂയിസ് കപ്പലുകളിൽ ജോലി ചെയ്യുകയാണ്. ഇത് അവൾക്ക് മാസങ്ങളോളം കപ്പലിൽ സൗജന്യമായി സഞ്ചരിക്കാനുള്ള പദവി നൽകുന്ന ഒന്നാണ്. 

ക്രിസ്റ്റീൻ ഒരു ക്രൂയിസ് ആൻഡ് ട്രാവൽ ഡയറക്ടറായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, കൊവിഡ് -19 പാൻഡെമിക് കാരണം 2020 -ൽ അവളുടെ ജോലി നഷ്ടപ്പെട്ടു. എന്നാൽ, അതൊന്നും അവളെ ക്രൂയിസ് കപ്പലിലെ ജീവിതത്തെ തടഞ്ഞില്ല. ക്രിസ്റ്റീനിന്റെയും ഭർത്താവിന്റെയും പ്രതിവാര ചെലവുകൾ കപ്പലിൽ ആഴ്ചയിൽ ഏകദേശം £65 (6,500 രൂപ) വരും. ഇതിന് പുറമേ അവൾക്ക് അവിടെ പണമൊന്നും നൽകേണ്ടതില്ല. 

View post on Instagram

ബിസിനസ് ഇൻസൈഡറിനായുള്ള തന്റെ ലേഖനത്തിൽ, ക്രിസ്റ്റീൻ തന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് പറഞ്ഞത് 'എല്ലാ ദിവസവും അവധി പോലെ' എന്നാണ്. കൂടാതെ സൗജന്യ അലക്കൽ, ഭക്ഷണം, റൂം സേവനം എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവർ ആസ്വദിക്കുന്നതായി പറയുന്നു. 'ഓരോ ദിവസവും താൻ ഓരോ പുതിയ സ്ഥലത്തായിരിക്കും. ഞാനത് ആസ്വദിക്കുന്നു. 2020 -ൽ മഹാമാരി ബാധിച്ചപ്പോൾ, എനിക്ക് ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ, WOB എന്നറിയപ്പെടുന്ന 'വൈഫ് ഓൺ ബോർഡ്' ആയി ഞാൻ എന്റെ ഭർത്താവിനൊപ്പം കപ്പൽ കയറുന്നു. ക്രൂയിസ് കപ്പലിൽ സഞ്ചരിക്കാത്ത സമയങ്ങളിൽ ഞങ്ങൾ വീട്ടിലേക്ക് പോകുന്നു' എന്നും ക്രിസ്റ്റീൻ പറയുന്നു. 

അവർക്ക് ആകെ ചെലവഴിക്കേണ്ടുന്ന തുക മുറി വൃത്തിയാക്കാൻ വരുന്നവർക്ക് ടിപ് കൊടുക്കേണ്ടതും പിന്നെ ഇന്റർനെറ്റ് ആക്സസിനും വേണ്ടി മാത്രമാണ്. ഏതായാലും സ്വപ്നതുല്യമായ ഒരു ജീവിതമാണ് വൈഫ് ഓൺ ബോർഡ് ആയി താൻ നയിക്കുന്നത് എന്നാണ് ക്രിസ്റ്റീൻ പറയുന്നത്.