Asianet News MalayalamAsianet News Malayalam

എലിക്കെണി മുതൽ ഡ്രോൺ വരെ! ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വിചിത്രമായ സുരക്ഷാ മാർ​ഗങ്ങൾ!

തൻറെ വീടിനു പുറത്തായി ഒരാൾ നിൽക്കുന്നുണ്ടെന്ന് അക്രമികൾക്ക് തോന്നിപ്പിക്കാൻ തൻ്റെ മുൻഗേറ്റിൽ ഒരു പുരുഷ മാനിക്വീൻ സൂക്ഷിക്കുന്നതായി ഐവി ബ്ലൂം വീഡിയോയിൽ പറയുന്നു. കൂടാതെ തന്റെ വീട്ടിൽ അതിക്രമിച്ചു വരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുരുഷന്മാരുടെ നിരവധി ചെരിപ്പുകളും വീടിനു പുറത്തായി വയ്ക്കാറുണ്ടെന്നും ഇവർ പറയുന്നു.

woman living alone shares safety measures
Author
First Published Aug 21, 2024, 2:12 PM IST | Last Updated Aug 21, 2024, 2:12 PM IST

ഒരു വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതയായ സ്ത്രീ തൻറെ സുരക്ഷയ്ക്കായി താൻ സ്വീകരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോ വളരെ വേഗത്തിൽ വൈറലായി എന്ന് മാത്രമല്ല സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഇവരുടെ സുരക്ഷാ സജ്ജീകരണങ്ങളിൽ എലിക്കെണി മുതൽ ഡ്രോൺ വരെയുണ്ട് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഐവി ബ്ലൂം എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വേറിട്ട വീഡിയോ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ 60,000 -ത്തിലധികം ഫോളോവേഴ്സ് ഉള്ള ഐവിയുടെ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. 

തൻറെ വീടിനു പുറത്തായി ഒരാൾ നിൽക്കുന്നുണ്ടെന്ന് അക്രമികൾക്ക് തോന്നിപ്പിക്കാൻ തൻ്റെ മുൻഗേറ്റിൽ ഒരു പുരുഷ മാനിക്വീൻ സൂക്ഷിക്കുന്നതായി ഐവി ബ്ലൂം വീഡിയോയിൽ പറയുന്നു. കൂടാതെ തന്റെ വീട്ടിൽ അതിക്രമിച്ചു വരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുരുഷന്മാരുടെ നിരവധി ചെരിപ്പുകളും വീടിനു പുറത്തായി വയ്ക്കാറുണ്ടെന്നും ഇവർ പറയുന്നു. തീർന്നില്ല ഓരോ 15 മിനിറ്റിലും അപരിചിതർ കേട്ടാൽ ഭയന്നു പോകത്തക്ക വിധത്തിൽ മുരളുന്ന ഒരു നായയുടെ ഓഡിയോയും വീടിനു പുറത്തായി സജ്ജീകരിച്ചിട്ടുണ്ട്. 

വീടിനുള്ളിലും ആധുനിക സജ്ജീകരണങ്ങൾ ഉണ്ട്, മുഖം തിരിച്ചറിയുന്ന ഒരു ഡ്രോൺ സ്വീകരണമുറിയിലും അടുക്കളയിലും 24 മണിക്കൂറും പട്രോളിംഗ് നടത്തും. അപരിചിതരുടെ മുഖങ്ങൾ ക്യാമറ കണ്ണിലുടക്കിയാൽ ഉടൻ ഐവിയ്ക്ക് സൂചന നൽകും. ഇനി കിടപ്പു മുറികളിലേക്ക് വന്നാൽ താൻ ഉപയോഗിക്കാത്ത ഒരു മുറിയിലെ കിടക്കയിൽ ഒരു മാനിക്വീനെ കിടത്തിയിട്ടുണ്ട്. ആരെങ്കിലും ഈ മുറിയിൽ കയറി അതിനെ സ്പർശിച്ചാൽ ഉടൻ അലാറം മുഴങ്ങും. 

കൂടാതെ പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും മുറിയിൽ കയറുന്നവരെ മയക്കി കിടത്താൻ ശേഷിയുള്ള വാതകങ്ങൾ പുറത്തുവരുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ട്. ഇനി യുവതി ഉപയോഗിക്കുന്ന മുറിയിലാണ് ആരെങ്കിലും അതിക്രമിച്ചു കയറുന്നത് എങ്കിൽ ജനാലയ്ക്ക് സമീപം മുള്ളുകമ്പികളും വാതിലിനു സമീപം നിരവധി എലിക്കെണികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊലീസിലേക്ക് നേരിട്ട് സന്ദേശം ചെല്ലുന്ന എമർജൻസി ബട്ടണും കിടക്കയിൽ സജ്ജം. 

"സുരക്ഷിതത്വം ഉറപ്പാക്കാൻ അങ്ങേയറ്റം വിചിത്രമായ കാര്യങ്ങൾ ചെയ്യുന്നതിനാൽ പലപ്പോഴും പരിഹാസപാത്രം ആകുന്നുണ്ടെങ്കിലും താൻ അത് കാര്യമാക്കുന്നില്ല"  എന്ന അടിക്കുറിപ്പോടെയായിരുന്നു യുവതി വീഡിയോ പങ്കുവെച്ചത്. 12.7 ദശലക്ഷം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട പലരും അത്ഭുതപ്പെടുകയും ഇത്രമാത്രം ബുദ്ധിമുട്ടാണോ ഒരു സ്ത്രീക്ക് തനിച്ച് ഈ ലോകത്ത് താമസിക്കാൻ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios