Asianet News MalayalamAsianet News Malayalam

'എഐ ശബ്ദ തട്ടിപ്പ്'; താന്‍ അപകടത്തിലാണെന്നും പണം വേണമെന്നും മരുമകന്‍, സ്ത്രീയ്ക്ക് നഷ്ടമായത് 1.4 ലക്ഷം !

രാത്രി ഏറെ വൈകിയാണ് സ്ത്രീക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. അനന്തരവന്‍റെ ശബ്ദത്തില്‍ സ്ത്രീക്ക് സംശയമൊന്നും തോന്നിയില്ല. താന്‍ ഒരു അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്നും ജയിലില്‍ അടയ്ക്കപ്പെടുമെന്നും വിളിച്ചയാള്‍ സ്ത്രീയെ വിശ്വസിപ്പിച്ചു

Woman loses Rs 1 4 lakh in AI voice scam Spam call from nephew bkg
Author
First Published Nov 18, 2023, 12:01 PM IST


യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് എഐയുടെ കണ്ടുപിടിത്തതോടെയുണ്ടായ മുന്നേറ്റം. ഇവ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതോടെ ആളുകള്‍ തട്ടിപ്പിന് ഇരയാക്കപ്പെടുന്നു. ഐഎയുടെ വരവോടെ ഫേക്ക് വീഡിയോകളില്‍ നിന്ന് ഡീപ് ഫേക്ക് വീഡിയോയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി കണ്ടുപടിക്കപ്പെടുന്ന പലതും ഇത്തരത്തില്‍ ഇന്ന് സാധാരണക്കാര്‍ക്ക് മറ്റൊരു ഭീഷണിയായി ഉയരുന്നു. ഏറ്റവും ഒടുവിലായി ഐഎ കാരണം ഹൈദരാബാദിലെ 59 കാരിയായ ഒരു സ്ത്രീക്ക് നഷ്ടപ്പെട്ടത് 1.4 ലക്ഷം രൂപ. കാനഡയിലുള്ള സ്ത്രീയുടെ അനന്തരവന്‍റെ ശബ്ദത്തില്‍ ഒരു തട്ടിപ്പുകാരന്‍ സ്ത്രീയെ വിളിക്കുകയും താന്‍ ദുരിതത്തിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് സത്യമെന്ന് കരുതിയ സ്ത്രീക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പണം നഷ്ടമായി. 

പിസ്സ വാങ്ങൂ, നായ്ക്കുട്ടിയെ ദത്തെടുക്കൂ: നായ്ക്കളെ ദത്തെടുക്കാന്‍ പ്രോത്സാഹിപ്പിച്ച് അമേരിക്കൻ റസ്റ്റോറന്‍റ്

രാത്രി ഏറെ വൈകിയാണ് സ്ത്രീക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. അനന്തരവന്‍റെ ശബ്ദത്തില്‍ സ്ത്രീക്ക് സംശയമൊന്നും തോന്നിയില്ല. താന്‍ ഒരു അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്നും ജയിലില്‍ അടയ്ക്കപ്പെടുമെന്നും വിളിച്ചയാള്‍ സ്ത്രീയെ വിശ്വസിപ്പിച്ചു. എത്രയും പെട്ടെന്ന് പണം സംഘടിപ്പിക്കണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. “അവൻ എന്‍റെ മരുമകനെപ്പോലെയാണ് സംസാരിച്ചത്, ഞങ്ങൾ വീട്ടിൽ സംസാരിക്കുന്ന പഞ്ചാബി ഭാഷയിൽ എല്ലാ സൂക്ഷ്മതകളോടും കൂടിയാണ് സംസാരിച്ചത്. രാത്രി ഏറെ വൈകിയും എന്നെ വിളിച്ച് തനിക്ക് ഒരു അപകടമുണ്ടായെന്നും ജയിലിൽ കിടക്കാൻ പോകുകയാണെന്നും പറഞ്ഞു. പണം കൈമാറാനും ഈ സംഭാഷണം രഹസ്യമായി സൂക്ഷിക്കാനും അവന്‍ എന്നോട് അഭ്യർത്ഥിച്ചു." സ്ത്രീ പോലീസിനോട് പറഞ്ഞു. 

ചങ്ങലയുമില്ല, തോട്ടിയും ഇല്ല; തങ്ങളുടെ പാപ്പാനെ കാണാനായി ഓടിവരുന്ന ആനകള്‍ ! വൈറലായി ഒരു സ്നേഹബന്ധം

വിളിച്ച് പറഞ്ഞയാള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് സ്ത്രീ, അക്കൗണ്ടിലേക്ക് 1.4 ലക്ഷം രൂപ അയച്ചു. പിന്നീടാണ് സ്ത്രീ താന്‍ തട്ടിപ്പിന് ഇരയായതായി മനസിലാക്കിയത്. കേസ് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അടുത്തിടെയായി ഇന്ത്യയില്‍ ഐഎ ശബ്ദ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് പറഞ്ഞു. കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളില്‍ ബന്ധുക്കള്‍ ഉള്ളവര്‍ അടുത്തിടെ എഐ ശബ്ദ തട്ടിപ്പുകളില്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പൊതു ഡൊമെയ്നില്‍ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച്, എഐ ശബ്ദ അനുകരണ ഉപകരണങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ശബ്ദം കൃത്യമായി അനുകരിക്കാന്‍ കഴിയുന്നു. ഇത്തരത്തിലുള്ള ശബ്ദതാനുകരണ തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാകുന്നുവെന്നും ദില്ലിയിലെ സെന്‍റർ ഫോർ റിസർച്ച് ഓൺ സൈബർ ഇന്‍റലിജൻസ് ആൻഡ് ഡിജിറ്റൽ ഫോറൻസിക്‌സിലെ (സിആർസിഐഡിഎഫ്) ഓപ്പറേഷൻസ് ഡയറക്ടർ പ്രസാദ് പതിബന്ദ്ല ചൂണ്ടിക്കാട്ടുന്നു. 

14 വയസുള്ള മകള്‍ ഗര്‍ഭിണിയായി; 33 വയസില്‍ മുത്തശ്ശിയാകാന്‍ തയ്യാറെടുത്ത് ബ്രിട്ടീഷ് യുവതി !

Follow Us:
Download App:
  • android
  • ios