Asianet News MalayalamAsianet News Malayalam

മുൻ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി!

2016 -ൽ അവർ വിവാഹിതരായി. പോളുമായി പ്രണയത്തിലാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, പക്ഷേ താൻ അതിൽ വളരെ സന്തോഷവതിയാണെന്നും അവൾ പറയുന്നു.

woman marry ex boyfriends father
Author
Ohio, First Published Jun 30, 2022, 11:20 AM IST

പ്രണയം ആർക്കും ആരോടും തോന്നാമെന്ന അഭിപ്രായത്തിലാണ് യുഎസിലെ ഒഹിയോയിൽ നിന്നുള്ള ഇരുപത്തേഴുകാരി. ആ വിശ്വാസത്തിന്റെ പുറത്ത് തന്നെയാണ് അവൾ തന്റെ മുൻ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ചതും. എന്നാൽ, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവൾ പറയുന്നു. എന്നാൽ താൻ ചെയ്ത കാര്യത്തിൽ അവൾക്ക് അല്പം പോലും കുറ്റബോധമില്ല. അവളുടെ പേര് സിഡ്‌നി ഡീൻ. അവളുടെ ഭർത്താവ് പോൾ ഒരു ട്രക്ക് ഡ്രൈവറാണ്. അയാൾക്ക് പ്രായം അമ്പത്തൊന്ന്. അവർ തമ്മിൽ 24 വർഷത്തെ പ്രായവ്യത്യാസമുണ്ട്.

വെറും ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സിഡ്‌നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അവൾ അന്ന്. പിന്നീട് ആ കൂട്ടുകാർക്കിടയിൽ പ്രണയം മൊട്ടിട്ടു. പോളിന്റെ മകനെ കാണാൻ അവൾ ഇടക്കിടെ അവന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. ചിലപ്പോൾ സ്കൂൾ കഴിഞ്ഞ്, അല്ലെങ്കിൽ വാരാന്ത്യങ്ങളിൽ ഒക്കെ അവൾ പോളിന്റെ വീട് സന്ദർശിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് അവരുടെ  സ്കൂൾ ജീവിതം കഴിയാറായപ്പോൾ, പോളിന്റെ മകന് മറ്റൊരു കാമുകിയെ കിട്ടി. അതോടെ സിഡ്‌നിയെ അവൻ അവഗണിക്കാൻ തുടങ്ങി. ഇത് അവളെ വല്ലാതെ വേദനിപ്പിച്ചു. അവൾ തന്റെ സങ്കടമെല്ലാം അവന്റെ അച്ഛനോട്, അതായത് പോളിനോട് പറയാൻ തുടങ്ങി. അവർ തമ്മിൽ  ഇടക്കിടെ സംസാരിക്കാനും കാണാനും ആരംഭിച്ചു. ഇതോടെ കാമുകന്റെ അച്ഛനോട് അവൾക്ക് അടുപ്പം തോന്നി. സിഡ്നിക്ക് 16 വയസ്സ് തികഞ്ഞപ്പോൾ അവർ തമ്മിൽ ഡേറ്റിംഗ് ആരംഭിച്ചു. പതുക്കെ ആ ബന്ധം പ്രണയത്തിലേയ്ക്ക് വളർന്നു.

2016 -ൽ അവർ വിവാഹിതരായി. പോളുമായി പ്രണയത്തിലാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, പക്ഷേ താൻ അതിൽ വളരെ സന്തോഷവതിയാണെന്നും അവൾ പറയുന്നു. അതേസമയം പ്രണയത്തിന്റെ പേരിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. തങ്ങളുടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താൻ ഇരുവർക്കും വർഷങ്ങളെടുത്തു. സിഡ്‌നിയുടെ അമ്മയ്ക്ക് നേരത്തെ പോളിനെ അറിയാം. അച്ഛന്റെ പ്രായമുള്ള ഒരാളെ വിവാഹം ചെയ്യാൻ തുനിയരുതെന്ന് അവർ ആദ്യം മകൾക്ക് താക്കീത് നൽകി. എന്നാൽ, ഒടുവിൽ ഇപ്പോൾ പോളിനെ അമ്മ അംഗീകരിച്ച് തുടങ്ങിയെന്ന് സിഡ്‌നി പറയുന്നു.

പോളിന്റെ കുടുംബത്തിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത്, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ തന്നെയാണ്. എന്നാൽ ഇപ്പോൾ അവരും  ദമ്പതികളെ പിന്തുണയ്ക്കുന്നു. എല്ലാ വാരാന്ത്യങ്ങളിലും സിഡ്നിയെയും, പോളിനെയും കാണാൻ പോളിന്റെ മകൻ തന്റെ ഭാര്യയ്ക്കും, മൂന്ന് കുട്ടികൾക്കുമൊപ്പം വരാറുണ്ട്. കഴിഞ്ഞ ജൂലൈയിൽ പോൾ ഒരു ട്രക്ക് അപകടത്തിൽപ്പെട്ടു. ഏകദേശം മൂന്നാഴ്ചയോളം എസ്ഐസിയുവിലായിരുന്നു. "അദ്ദേഹം അവിടെയായിരിക്കുമ്പോൾ, ഞാൻ അദ്ദേഹത്തിന്റെ മകനോട് എല്ലാ ദിവസവും സംസാരിക്കും. ഞങ്ങൾ ഒരുമിച്ച് അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ പോകും. ഇപ്പോൾ ഞങ്ങൾ എല്ലാവരും ഒന്നിച്ച് സുഖമായി ജീവിക്കുന്നു" സിഡ്‌നി പറഞ്ഞു.  

  


 

Follow Us:
Download App:
  • android
  • ios