സ്ത്രീ ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. ആ പുഞ്ചിരിക്ക് മുന്നിൽ വാക്കുകളൊന്നും ആവശ്യമില്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ‘അവരുടെ പുഞ്ചിരി ശരിക്കും മാന്ത്രികമാണ്’ എന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നത് കാണാം.

സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ മനം കവർന്ന് അതിമനോഹരമായ ഒരു വീഡിയോ. കണ്ടന്റ് ക്രിയേറ്ററായ സഞ്ചിത അ​ഗർവാളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പ്രായമായ ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്ത അനുഭവത്തെ കുറിച്ചാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്. 2.5 മില്ല്യൺ ആളുകളാണ് സഞ്ചിത ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. ചില നേരങ്ങളിൽ ജീവിതം ചില സിനിമകളിലെ സീൻ പോലെ തോന്നും എന്നാണ് വീഡിയോയുടെ കാപ്ഷനിൽ അവൾ കുറിച്ചിരിക്കുന്നത്.

വീഡിയോയിൽ സഞ്ചിത വൃദ്ധയായ ഒരു സ്ത്രീക്ക് ലിഫ്റ്റ് നൽകുന്നത് കാണാം. അതിനായി അവർ വണ്ടി ഒരിടത്ത് നിർത്തുകയാണ്. സ്ത്രീ സന്തോഷത്തോടെ ലിഫ്റ്റ് സ്വീകരിച്ച് കാറിൽ കയറുന്നത് കാണാം. അവർ പുഞ്ചിരിക്കുന്നതും അവരുടെ മുഖം പ്രകാശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എവിടെയാണ് പോകേണ്ടത് എന്ന് ചോദിക്കുമ്പോൾ ‘ജീവൻ ഭാരത്’ എന്ന് അവർ പറയുന്നതും കാണാം.

സ്ത്രീ ഇറങ്ങുമ്പോൾ സഞ്ചിത ‘ടേക്ക് കെയർ’ എന്നും പറയുന്നുണ്ട്. ഹിന്ദിയിലാണത് പറയുന്നത്. സ്ത്രീ ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. ആ പുഞ്ചിരിക്ക് മുന്നിൽ വാക്കുകളൊന്നും ആവശ്യമില്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ‘അവരുടെ പുഞ്ചിരി ശരിക്കും മാന്ത്രികമാണ്’ എന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നത് കാണാം.

View post on Instagram

വീഡിയോ കാണുന്ന കാഴ്ച്ചക്കാർക്കും അക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായമുണ്ടാകാൻ വഴിയില്ല. അനേകങ്ങളാണ് സഞ്ചിത ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമ്മൾ ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ എങ്ങനെയാണ് മറ്റുള്ളവർക്ക് വലിയ കാര്യങ്ങളാകുന്നത് എന്നും എങ്ങനെയാണ് അവരിൽ വലിയ സന്തോഷമുണ്ടാക്കുന്നത് എന്നുമാണ് മിക്കവരും കമന്റിൽ സൂചിപ്പിച്ചത്.