ഇത്രയും ചെറിയ തുകയ്ക്ക് വീടുകള്‍ വിറ്റുപോയെന്ന് മുസ്സോമെലിയയിലെ ഭവന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം സ്ഥിരീകരിച്ചെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതൊരാളുടെയും അഭിലാഷങ്ങളിലൊന്നാണ് സ്വന്തായൊരു വീടെന്നത്. പലപ്പോഴും ഒരു വീട് നിര്‍മ്മിക്കാനോ പുതിയൊരെണ്ണം വാങ്ങാനോ ആയി ജീവിതകാലം മുഴുവനും ജോലി ചെയ്യേണ്ട അവസ്ഥയിലാണ് നമ്മളില്‍ പലരും. വീടുകള്‍ പണിയാനോ വാങ്ങോനോ എടുത്ത ലോണ്‍ പലിശയും പലിശയുടെ പലിശയും കേറി ഒരു ബാധ്യതയായി മാറാതിരിക്കാന്‍ വേണ്ടിയാണ് പലരും ജോലി ചെയ്യുന്നത് പോലും. അതിനിടെയാണ് ഒരു ബ്രസില്‍ വംശജ, ഇറ്റലിയില്‍ വെറും 250 രൂപയ്ക്ക് മൂന്ന് വീടുകള്‍ സ്വന്തമാക്കിയതെന്ന് അറിഞ്ഞാല്ലോ ?
ഇറ്റലിയിലെ സിസിലിയിലെ മനോഹരമായ നഗരമായ മുസ്സോമെലിയിലേക്ക് ജീവിതം പറിച്ച് നടുമ്പോള്‍ തന്നെ കാത്തിരിക്കുന്ന അവിശ്വസനീയമായ കാര്യത്തെ കുറിച്ച് റുബിയ ഡാനിയേല്‍സിന് (49) യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇറ്റലിയിലെ അവിശ്വസനീയമാംവിധം വിലകുറഞ്ഞ വീടുകള്‍ അന്വേഷിച്ചാണ് റുബിയ എത്തിയെതെങ്കിലും ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് അവര്‍ കരുതിയില്ല. ഒന്നല്ല, മൂന്ന് വീടുകളാണ് റുബിയ ഇത്തരത്തില്‍ സ്വന്തമാക്കിയത്. അതും വെറും ഒരു യൂറോ (89 രൂപ) നിരക്കില്‍. ഇത്രയും ചെറിയ തുകയ്ക്ക് വീടുകള്‍ വിറ്റുപോയെന്ന് മുസ്സോമെലിയയിലെ ഭവന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം സ്ഥിരീകരിച്ചെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലിൽ നിന്നാണ് റുബിയ ഡാനിയേല്‍സിന്‍റെ വേരുകള്‍ ആരംഭിക്കുന്നതെങ്കിലും ഇപ്പോള്‍ അവര്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. മുസ്സോമെലിയിലെ തെരുവ് തന്‍റെ കുട്ടിക്കാലത്തെ വീടിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും നാട്ടുകാര്‍ ഏറെ സ്നേഹമുള്ളവരാണെന്നതും തന്നെ ഇവിടെ തുടരാന്‍ നിര്‍ബന്ധിക്കുന്നതായി റുബിയ പറഞ്ഞു. മാത്രമല്ല, പുതിയൊരു വീട് നിര്‍മ്മിക്കുന്നതിനേക്കാള്‍ നിലവില്‍ ഉള്ളതിനെ സംരക്ഷിക്കേണ്ടത് പരിസ്ഥിതിയോട് ചെയ്യുന്ന ഒരു കടമ കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"ഇതൊരു പാരിസ്ഥിതിക ആശയമാണ്. നമ്മൾ പുതിയ നിർമ്മാണങ്ങള്‍ അവസാനിപ്പിച്ച് നമ്മുടെ കൈവശമുള്ള നിലവിലുള്ള കാര്യങ്ങൾ പുനർനിർമ്മിക്കാൻ തുടങ്ങേണ്ടതുണ്ട്." ഡാനിയൽസ് പറഞ്ഞു, മുസ്സോമെലിയില്‍ വാങ്ങിയ മൂന്ന് വീടുകളിലൊന്ന് ആര്‍ട്ട് ഗ്യാലറിയാക്കാനാണ് അവരുടെ ഉദ്ദേശം. ഇത് പ്രദേശിക കലാകാരന്മാരെ വളര്‍ത്താനും സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കും. രണ്ടാമത്തെതില്‍ റുബിയ തന്‍റെ താമസമൊരുക്കും. മൂന്നാമത്തെ വീട് പ്രദേശവാസികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു വെല്‍നെസ് സെന്‍ററാക്കിമാറ്റുമെന്നും അവര്‍ പറഞ്ഞു. 2020 ല്‍ വീടുകളുടെ പണി തുടങ്ങാനിരുന്നതായിരുന്നു. എന്നാല്‍ അതിനിടെ കൊവിഡ് വ്യാപകമായത് പരിപാടികള്‍ തകിടം മറിച്ചു. ഇപ്പോള്‍ വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായി.
