Asianet News MalayalamAsianet News Malayalam

പര്‍വ്വത ട്രക്കിംഗിന് നായയെ ചുമന്ന് കയറ്റിയവര്‍ക്ക് യുവതി നല്‍കിയത് 11,000 രൂപ !

താവോയിസ്റ്റ് വിശ്വാസ പ്രകാരം വിശുദ്ധ പര്‍വ്വതമാണ് സാൻക്വിംഗ് പര്‍വ്വതം. രവധി പേരാണ് ഓരോ ദിവസവും ഈ പര്‍വ്വതങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്. 
 

woman paid 11000 rupees to two people who carried the dog for mountain trekking bkg
Author
First Published Nov 8, 2023, 5:13 PM IST

നുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടുപ്പത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ ഒരു ആശുപത്രി മോര്‍ച്ചറിയുടെ മുന്നില്‍ മരിച്ച് പോയ ഉടമ തിരിച്ച് വരുന്നതും കാത്ത് ഒരു നായ നില്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത്, തന്നോടൊപ്പം പര്‍വ്വത ട്രക്കിംഗിനിറങ്ങിയ നായയെ കയറ്റം കയറാന്‍ സഹായിക്കാനായി രണ്ട് പേരെ ചുമതലപ്പെടുത്തിയ യുവതിയെ കുറിച്ചാണ്. സംഭവം അങ്ങ് ചൈനയിലാണ്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് വഴിയാണ് സംഭവം പുറത്തറിഞ്ഞത്. 

മരിച്ച് പോയ ഉടമ തിരിച്ച് വരുന്നതും കാത്ത് മോര്‍ച്ചറിക്ക് മുന്നില്‍ നായ; കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ !

ജിയാങ്‌സി പ്രവിശ്യയിലെ യുഷാൻ കൗണ്ടിയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന, താവോയിസ്റ്റ് വിശ്വാസ പ്രകാരം പവിത്രമായ ഒരു പർവതമാണ് സാൻക്വിംഗ് പര്‍വ്വതം.  താവോയിസ്റ്റ് ത്രിത്വത്തെ പ്രതിനിധീകരിക്കുന്ന യുജിംഗ്, യുഷുയി, യുഹുവ എന്നീ മൂന്ന് പ്രധാന കൊടുമുടികൾ ചേർന്നതാണ് സാൻക്വിംഗ് പര്‍വ്വതം. ചൈനീസ് ഭാഷയില്‍ ഇതിന് 'ശുദ്ധമായ മൂന്ന്' എന്നര്‍ത്ഥം കല്‍പ്പിക്കുന്നു. ഹുവായ് പർവതനിരകള്‍ എന്നറിയപ്പെടുന്ന ഇവയില്‍ ഏറ്റവും ഉയരം കൂടിയ പർവതമാണ് സാൻക്വിംഗ്, നിരവധി പേരാണ് ഓരോ ദിവസവും ഈ പര്‍വ്വതങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്. 

നിങ്ങളുടെ വിവാഹത്തില്‍ വിദേശികള്‍ പങ്കെടുക്കണോ? എത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് റെഡി !

സാൻക്വിംഗ് പര്‍വ്വതത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ഒരു ചൈനീസ് യുവതി, തന്‍റെ ഒപ്പം പ്രീയപ്പെട്ട രണ്ട് വളര്‍ത്ത് നായയെ കൂടി കൊണ്ടുപോയി. എന്നാല്‍ കുത്തനെയുള്ള കയറ്റം കയറാന്‍ ഒരു നായ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവതി അതിനായി രണ്ട് പേരെ ചുമതലപ്പെടുത്തി. ഇവര്‍ നായയെ, ഇരുവശത്തും വടികെട്ടിയ ഒരു കസേരയില്‍ ഇരുത്തി മല കയറി. ഇതിന്‍റെ വീഡിയോകളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നാല്പത് കിലോമീറ്റര്‍ ഉയരമുള്ള മല മുകളിലേക്ക് നായയെ ചുമക്കുന്നതിന് തൊഴിലാളികള്‍ 980 യുവാനായിരുന്നു (11,000 രൂപ) വാങ്ങിയത്. മനുഷ്യന്‍ നായയെ ചുമക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ ഉയര്‍ത്തി. മനുഷ്യരെ കൊണ്ട് നായയെ ചുമപ്പിച്ചത് മോശമായെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍, നായയ്ക്കും മനുഷ്യനോളം ബഹുമാനം നല്‍കിയ നായയുടെ ഉടമയെ ചിലര്‍ അഭിനന്ദിച്ചു. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം
 

Follow Us:
Download App:
  • android
  • ios