ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് ഡിപാർട്‍മെന്റ് പിന്നീട് കരടിയെ കൊന്നുകളഞ്ഞു എന്നും പൊലീസ് പറയുന്നു. കൊല്ലാനുള്ള കാരണമായി പറയുന്നത് പ്രദേശത്തെ മാലിന്യങ്ങളും മറ്റും തിന്നുതിന്ന് അത് തടിച്ച് കൊഴുത്തിരിക്കുകയാണ് എന്നാണ്.
തന്നെ ആക്രമിച്ച കരടിയുടെ മൂക്കിടിച്ച് പരത്തി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് സ്ത്രീ. വാഷിംഗ്ടണിലാണ് സംഭവം. ഒരു പെൺകരടിയാണ് സ്ത്രീയെ അക്രമിച്ചത്. ശനിയാഴ്ച രാവിലെ സ്ത്രീയുടെ വീട്ടിൽ തന്നെയാണ് അക്രമം നടന്നത്. രാവിലെ ഏഴ് മണിക്ക് നായയെ പുറത്ത് കൊണ്ടുപോവുകയായിരുന്നു അവർ. അപ്പോഴാണ് കരടി വന്നതും സ്ത്രീയെ അക്രമിച്ച് നിലത്തിടുന്നതും.
ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് ഡിപാർട്‍മെന്റ് പറയുന്നത് സ്ത്രീയുടെ പരിക്കുകൾ ജീവന് ഭീഷണിയല്ല എന്നിരുന്നാലും
കാര്യമായ പരിക്കുകളോടെ അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ്. ചെലാൻ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നത്, ഞെട്ടിക്കുന്ന ആക്രമണത്തിന് ശേഷം യുവതി ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ്.
ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് ഡിപാർട്‍മെന്റ് പിന്നീട് കരടിയെ കൊന്നുകളഞ്ഞു എന്നും പൊലീസ് പറയുന്നു. കൊല്ലാനുള്ള കാരണമായി പറയുന്നത് പ്രദേശത്തെ മാലിന്യങ്ങളും മറ്റും തിന്നുതിന്ന് അത് തടിച്ച് കൊഴുത്തിരിക്കുകയാണ് എന്നാണ്.
സംസ്ഥാന വൈൽഡ് ലൈഫ് ബയോളജിസ്റ്റായ റിച്ച് ബ്യൂസോലെയിൽ എൻബിസി സിയാറ്റിലിനോട് പറഞ്ഞത് ആക്രമണകാരിയായ മൃഗത്തിന്റെ മൂക്കിനിടിച്ച് അതിനെ ചെറുക്കാൻ കാണിച്ച ധൈര്യത്തിന് സ്ത്രീ അഭിനന്ദനം അർഹിക്കുന്നു എന്നാണ്.
കരടി വരുന്നത് സ്ത്രീ കണ്ടിരുന്നില്ല, അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. എന്നിട്ടും അവർക്കതിനെ അക്രമിക്കാനായി എന്നും ബ്യൂസോലെയിൽ പറയുന്നു. കരടി നിങ്ങളെ ആക്രമിച്ചാൽ പിന്നെ തിരികെ പോരാടുക മാത്രമേ നിങ്ങൾക്ക് ചെയ്യാനുള്ളൂ. അതാവും അവർ ചെയ്തതും. അവർ നേരെ കരടിക്ക് നേരെ തിരിഞ്ഞ് അതിന്റെ മൂക്കിനിട്ട് തന്നെ ഇടി കൊടുത്തു. സ്ത്രീയുടെ പ്രതികരണത്തിൽ ഞെട്ടിപ്പോയ കരടി അവിടെ നിന്നും ഓടിപ്പോവുക ആയിരുന്നു.
കരടി ഇനിയും മനുഷ്യനെ ആക്രമിച്ചേക്കാം. ആളുകളെ അതിൽ നിന്നും സംരക്ഷിക്കാൻ കരടിയെ കൊല്ലുകയല്ലാതെ വേറെ വഴികളില്ലായിരുന്നു എന്നും ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് ഡിപാർട്‍മെന്റ് പറഞ്ഞു.
