12 ലക്ഷം പേരാണ് ട്വീറ്റ് വായിച്ചത്. നമ്മുടെ ജീവിത ചെലവ് ഏങ്ങനെയാണ് ജീവിത ശൈലിയുമായും അവരവരുടെ മനസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്നായിരുന്നു ആളുകളുടെ കുറിപ്പുകള്‍ ഏറെയും. 


റ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളില്‍ മികച്ച തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രദാനം ചെയ്യുന്നു. എന്നാല്‍, ജീവിത ചെലവ് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടുതലാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ മേധാ ഗന്തി എന്ന ഉപഭോക്താവ് ഇത് സംബന്ധിച്ച് എഴുതിയ കുറിപ്പ് വൈറലായി. പിന്നാലെ നിരവധി പേരാണ് മറുപടിയുമായി എത്തിയത്. 

'എന്തുകൊണ്ടാണ് പുതിയ ശമ്പളം ഇത്ര കുറവ്? ഒരു മെട്രോ നഗരത്തിൽ ഒരാൾ എങ്ങനെ അതിജീവിക്കും? പ്രതിമാസം 50,000 കൊണ്ട് നിങ്ങൾക്ക് സമ്പാദ്യമൊന്നും ഉണ്ടാകില്ല. എല്ലാവർക്കും അവരുടെ കുടുംബത്തിൽ നിന്ന് പണം എടുക്കാൻ കഴിയില്ല!' മേധ ഗന്തി ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 'മികച്ച കരിയർ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതായിരിക്കില്ല ഉത്തരം! ആളുകൾക്ക് വ്യത്യസ്ത വൈദഗ്ദ്ധ്യം ഉണ്ട്. 3-ാം വർഷം മുതൽ, നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം ലഭിക്കാൻ തുടങ്ങും.' അവര്‍ തന്‍റെ കുറിപ്പിനടിയില്‍ വീണ്ടും എഴുതി. 

പത്തു മാസമായി അപരിചിതരുടെ വീട്ടിൽ സൗജന്യമായി താമസിച്ച് ദമ്പതികൾ; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ

ഗന്തിയും കുറിപ്പ് പെട്ടെന്ന് തന്നെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഏറ്റെടുത്തു. 12 ലക്ഷം പേരാണ് ട്വിറ്റര്‍ വായിച്ചത്. നമ്മുടെ ജീവിത ചെലവ് ഏങ്ങനെയാണ് ജീവിത ശൈലിയുമായും അവരവരുടെ മനസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്നായിരുന്നു ആളുകളുടെ കുറിപ്പുകള്‍ ഏറെയും. ചിലര്‍ ജീവിത ചെലവ് ഉയരുന്നതില്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ തങ്ങളുട സാമ്പത്തിക ശാസ്ത്രജ്ഞാനത്തെ അടിസ്ഥാനമാക്കി ഈ പ്രശ്നത്തെ അഭിസംബോധന ചെയ്തു. “ജീവിതച്ചെലവ് മാത്രം ശമ്പളത്തെ നിർണ്ണയിക്കുന്നില്ല. ഡിമാൻഡ് ആൻഡ് സപ്ലൈ ഇക്കണോമിക്സ് + കഠിനമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്. ” ഒരു വായനക്കാരന്‍ പ്രതികരിച്ചു. എന്നാല്‍, 'അത് നിങ്ങളുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. 50,000 ല്‍ താഴെ ശമ്പളമുള്ള ആളുകളെ എനിക്കറിയാം. അവര്‍ എല്ലാ ചിലവുകളും കഴിഞ്ഞ് 8,000 മുതല്‍ 10,000 രൂപ വരെ സമ്പാദിക്കുന്നു. അതേ സമയം ജീവിത ശൈലി ചെലവുകള്‍ 50,000 ത്തിനും മുകളില്‍ പോകുന്നവരെയും എനിക്കറിയാം. ഇതെല്ലാം നമ്മള്‍‌ എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. “ഞാൻ 50,000-ൽ കൂടുതൽ സമ്പാദിക്കുന്നു, നോയിഡയിൽ താമസിക്കുന്നു. എന്‍റെ പ്രതിമാസ ചെലവ് 30,000 -40,000 ആണ്. നിങ്ങളുടെ ചെലവ് ശീലങ്ങൾ നിങ്ങൾ നിയന്ത്രിക്കണം, ” മറ്റൊരാള്‍ എഴുതി.

17.5 ലക്ഷം രൂപയുടെ പുതിയ കാർ കഴുതകളെ കൊണ്ട് വലിപ്പിച്ച് ഉടമ; വൈറലായി വീഡിയോ