അവൾ സ്വയം തന്നെ ഒരു റീഹാബിലിറ്റേഷൻ സെന്ററിലെത്തി. അത് അവളെ വളരെ അധികം ഒന്നും സഹായിച്ചില്ല. പക്ഷേ, ശേഷം അവൾ വർക്ക് ഔട്ട് ചെയ്ത് തുടങ്ങി. അതവളെ മാനസികവും ശാരീരികവുമായി മെച്ചപ്പെടുത്തി.
മദ്യപാനവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. എത്രയോ മനുഷ്യരുടെ ജീവൻ പോലും നഷ്ടപ്പെടാൻ അത് കാരണമായിത്തീർന്നിട്ടുണ്ട്. എന്നാൽ, മദ്യത്തിന് അടിമകളായ ചിലർ ഒരിക്കലും അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കാറില്ല. എന്നാൽ, മറ്റ് ചിലർ സ്വയം വിചാരിച്ചു കൊണ്ട് അതിൽ നിന്നും പുറത്ത് കടക്കും. ഈ യുവതിയുടെ കഥയും അങ്ങനെയാണ്.
ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നിന്നുള്ള എഴുത്തുകാരിയും ഫിറ്റ്‌നസ് പരിശീലകയുമായ ജസ്റ്റിൻ വിത്ചർച്ചാണ് താൻ മദ്യപാനത്തിന് അടിമയായതും അത് തരണം ചെയ്തതും എങ്ങനെയാണ് എന്ന് വെളിപ്പെടുത്തുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തത്. ഒരു അഭിമുഖത്തിൽ ജസ്റ്റിൻ പറയുന്നത് താൻ മദ്യത്തിന് അടിമയായിരുന്നു എന്നാണ്.
ഒരു ദിവസം മൂന്നും നാലും കുപ്പി വൈൻ താൻ കഴിച്ചിരുന്നു. പിന്നീട്, അച്ഛനും അമ്മയും മദ്യം കഴിക്കരുത് എന്ന് കർശനമായി പറഞ്ഞതോടെ വൈൻ ഒരു ഷാംപൂവിന്റെ കുപ്പിയിൽ സൂക്ഷിക്കുകയും വാഷ്‍റൂമിൽ നിന്നും കുടിക്കുകയും ചെയ്യുമായിരുന്നു. താൻ മദ്യത്തോട് വല്ലാത്ത ആസക്തിയുള്ള ആളായിരുന്നു, കൂടുതൽ ലഹരി കിട്ടുന്നതിന് വേണ്ടി വൈനിനൊപ്പം മൗത്ത് വാഷ് പോലും കുടിച്ചിട്ടുണ്ട് എന്നും അവർ പറയുന്നു.
15 -ാമത്തെ വയസിലാണ് താൻ മദ്യപാനം തുടങ്ങിയത്. അത് തന്നെ ആങ്സൈറ്റി കുറക്കാനും മറ്റും സഹായിച്ചു. കൗമാരപ്രായത്തിൽ മദ്യം ആവേശകരമായ ജീവിതം സമ്മാനിച്ചു എങ്കിലും പിന്നീടങ്ങോട്ട് അത് മനസിനെയും ശരീരത്തെയും ബാധിച്ച് തുടങ്ങി. ആദ്യം കാമുകനുമായി പിരിയേണ്ടി വന്നതിനെ തുടർന്നാണ് അമിതമായി മദ്യപിച്ചത് എങ്കിൽ വിവാഹശേഷം ഭർത്താവുമായി പിരിയേണ്ടി വന്നത് മദ്യപാനം പിന്നെയും കൂട്ടി.
അതിനുശേഷം, അവൾക്ക് ലിവർ സിറോസിസ് ഉണ്ടാകാൻ തുടങ്ങി, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു, ഭാരം 46 കിലോ ആയി കുറഞ്ഞു, മുടി കൊഴിയാൻ തുടങ്ങി, അവളുടെ അവസ്ഥ വളരെ അധികം വഷളായി. ക്യാൻസറിന്റെ ലക്ഷണങ്ങൾ പോലും കണ്ടുതുടങ്ങി. അതോടെ എങ്ങനെയെങ്കിലും ഈ നശിച്ച സ്വഭാവം നിർത്തണം എന്ന് അവൾ സ്വയം തീരുമാനിക്കുകയായിരുന്നു.
അങ്ങനെ, അവൾ സ്വയം തന്നെ ഒരു റീഹാബിലിറ്റേഷൻ സെന്ററിലെത്തി. അത് അവളെ വളരെ അധികം ഒന്നും സഹായിച്ചില്ല. പക്ഷേ, ശേഷം അവൾ വർക്ക് ഔട്ട് ചെയ്ത് തുടങ്ങി. അതവളെ മാനസികവും ശാരീരികവുമായി മെച്ചപ്പെടുത്തി. മദ്യത്തിൽ നിന്ന് അങ്ങനെ മുക്തിയുമായി. ഇപ്പോൾ തന്റെ 40 -ാമത്തെ വയസിൽ ഇരുപതാമത്തെ വയസിനേക്കാൾ ഫിറ്റും ഹെൽത്തിയുമാണ് താൻ എന്നും അവൾ പറയുന്നു.
