ബെക്കി പറയുന്നത് ആ മോതിരത്തിന്റെ ചിത്രം പകർത്തി അത് നോക്കിയപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ്. അതിൽ വ്യത്യസ്തമായ ഒരു രൂപം അവൾ കണ്ടത്രെ. നരച്ച മുടിയുള്ള ബ്രൗൺ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാളുടെ രൂപമായിരുന്നു അത് എന്നും ബെക്കി പറയുന്നു.
പലരും സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് വിവാഹത്തെ കാണുന്നത്. അതിൽ സ്നേഹവും ആത്മാർത്ഥതയും ഒക്കെ ഇഴുകിച്ചേരുന്നു. രണ്ട് ആത്മാക്കൾ ഒന്നിച്ചു ചേരുന്നതാണ് വിവാഹം എന്ന് വിശ്വസിക്കുന്നവരുണ്ട്. ആ വിശേഷപ്പെട്ട ചടങ്ങിൽ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടവരെല്ലാം കൂടെ വേണം എന്ന് ആരും ആഗ്രഹിക്കും. എന്നാൽ, ചിലർ അതിന് മുമ്പ് തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും പറിച്ച് മാറ്റപ്പെട്ടിട്ടുണ്ടാവും. അവരുടെ ഓർമ്മകൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാവുക. എന്നാൽ, ബെക്കി സിറിൽ എന്ന 27 -കാരിയുടെ ജീവിതത്തിൽ സംഭവിച്ചത് തികച്ചും വ്യത്യസ്തമായ ഒന്നാണ്.
അവൾ പറയുന്നത് കേട്ടാൽ ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത, യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ്. തന്റെ മരിച്ചുപോയ മുതുമുത്തച്ഛന്റെ ആത്മാവ് തന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി എന്നതാണ് അത്. തന്നെ അനുഗ്രഹിക്കാൻ വേണ്ടി ആത്മാവ് എത്തിച്ചേർന്നു എന്നാണ് ബെക്കി പറയുന്നത്. ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ബ്രോംസ്‌ഗ്രോവിലെ താമസക്കാരിയാണ് ബെക്കി. അവൾക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. തന്റെ പ്രതിശ്രുതവരനായ അഡ്രിയാൻ ജോബ്‌സണിന് യോജിച്ച ഒരു വിവാഹമോതിരം കണ്ടെത്താൻ അവൾ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും ഓൺലൈനിൽ അങ്ങനെ ഒരു മോതിരം അവൾ കണ്ടെത്തുക തന്നെ ചെയ്തു. എന്നാൽ, അഡ്രിയാന് ആ മോതിരത്തിന്റെ ചിത്രം അയക്കുന്നതിന് മുമ്പ് അതൊന്ന് ധരിച്ചു നോക്കാൻ അവൾ തീരുമാനിച്ചു.
എന്നാൽ, ബെക്കി പറയുന്നത് ആ മോതിരത്തിന്റെ ചിത്രം പകർത്തി അത് നോക്കിയപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ്. അതിൽ വ്യത്യസ്തമായ ഒരു രൂപം അവൾ കണ്ടത്രെ. നരച്ച മുടിയുള്ള ബ്രൗൺ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാളുടെ രൂപമായിരുന്നു അത് എന്നും ബെക്കി പറയുന്നു. പിന്നീട്, ആ രൂപം വീട്ടിലുള്ളവരെ കാണിച്ചപ്പോൾ അവരെല്ലാം ഞെട്ടിപ്പോയി. അത് അവളുടെ മുതുമുത്തച്ഛന്റെ രൂപമാണ് എന്ന് അവരെല്ലാം പറഞ്ഞു. 2021 -ൽ ബെക്കിയുടെ വിവാഹനിശ്ചയം കഴിയുന്നതിന് ഒരു വർഷം മുമ്പ് 93 -ാം വയസിൽ മരണപ്പെട്ട സാമുവലിന്റെ.
ആ വിവരത്തോട് താൻ പൊരുത്തപ്പെട്ടു. ആദ്യം തനിക്ക് പേടി തോന്നിയെങ്കിലും ഇപ്പോൾ തനിക്ക് തന്റെ വിവാഹത്തിന് മുത്തച്ഛന്റെ സാന്നിധ്യമുണ്ടായതിൽ സന്തോഷം തോന്നുന്നു എന്നാണ് ബെക്കി പറയുന്നത്. ഏതായാലും, യുക്തിക്ക് നിരക്കാത്തതാണ് ഇത്തരം സംഭവങ്ങൾ എന്നാണ് പലരുടേയും അഭിപ്രായം.
