വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് അന്റോണിയോയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതും.
സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള പോസ്റ്റുകളും വൈറലാവാറുണ്ട്. രസകരമായതും വേദനിപ്പിക്കുന്നതും സ്നേഹത്തിന്റെയും അനുകമ്പയുടേയും കരുണയുടേയും കഥ പറയുന്നതും എല്ലാം. അതുപോലെ ഒരു സ്ത്രീ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ പറയുന്നത് അവർ എന്നും തന്റെ മകന്റെ കൂട്ടുകാരനു വേണ്ടി ഉച്ചഭക്ഷണം കൊടുത്ത് വിടുന്നുണ്ട് എന്നാണ്.
അന്റോണിയ എന്ന ട്വിറ്റർ യൂസറാണ് തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം പാക്ക് ചെയ്തിരിക്കുന്ന ഉച്ചഭക്ഷണത്തിന്റെ ചിത്രവും അവർ പങ്ക് വച്ചിട്ടുണ്ട്. അന്റോണിയ തന്റെ പോസ്റ്റിൽ പറയുന്നത് അവർ തന്റെ മകന് ഉച്ചഭക്ഷണം കൊടുക്കുന്നതിന്റെ കൂടെ അവന്റെ കൂടെ കോളേജിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കുള്ള ഭക്ഷണം കൂടി കൊടുത്തു വിടാറുണ്ട് എന്നാണ്.
അന്റോണിയയുടെ മകന്റെ കോളേജിൽ കൂടെ പഠിക്കുന്ന ഒരു കുട്ടി സ്ഥിരമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് അവന്‍റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അങ്ങനെ അവൻ ആ സുഹൃത്തിന് കൂടി ഭക്ഷണം പങ്ക് വയ്ക്കാൻ തുടങ്ങി. സുഹൃത്താവട്ടെ തനിക്ക് വിശക്കുന്നുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അന്റോണിയോ മകന്റെ സുഹൃത്തിന് കൂടി കഴിക്കാനുള്ള ഭക്ഷണം മകന്റെ കയ്യിൽ കൊടുത്തു വിടാറുണ്ട്. ഭക്ഷണം കഴിച്ചാൽ രണ്ട് പേർക്കും നന്നായി ക്ലാസിൽ ശ്രദ്ധിക്കാൻ സാധിക്കും എന്നും അവർ തന്റെ പോസ്റ്റിൽ പറയുന്നു.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് അന്റോണിയയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതും. മിക്കവരും നിങ്ങളൊരു നല്ല സ്ത്രീയും നല്ല അമ്മയും ആണ് എന്ന് അഭിപ്രായപ്പെട്ടു. അധികം വൈകാതെ തന്നെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
