'കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് ഇൻഡോറിലേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ ഒരു സീറ്റ് കണ്ടു. സീറ്റിലെ യാത്രക്കാരൻ വന്നതിന് ശേഷമാണ് അവർ കുഷ്യൻ ശരിയാക്കിയത്...'

ബം​ഗളൂരുവിൽ നിന്നും ഭോപ്പാലിലേക്ക് ഇൻഡി​ഗോ വിമാനത്തിൽ യാത്ര ചെയ്യാൻ പോയ യുവതിയെ കാത്തിരുന്നത് കുഷ്യനില്ലാത്ത സീറ്റുകൾ. യുവതി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യവനിക രാജ് ഷാ (Yavanika Raj Shah) എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം എക്സിൽ പങ്കുവച്ചത്. 

'മനോഹരം @IndiGo6E- ഞാൻ സുരക്ഷിതമായി ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്കുള്ള വിമാനമാണിത്. 6E 6465' എന്നാണ് അവർ എക്സിൽ കുറിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ കുഷ്യൻ ഇല്ലാത്ത ഒരു സീറ്റിന്റെ ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. 

Scroll to load tweet…

"കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് ഇൻഡോറിലേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ ഒരു സീറ്റ് കണ്ടു. സീറ്റിലെ യാത്രക്കാരൻ വന്നതിന് ശേഷമാണ് അവർ കുഷ്യൻ ശരിയാക്കിയത്. അവർ കുഷ്യന് ക്ഷാമം നേരിടുന്നുണ്ടെന്ന് തോന്നുന്നു. ആവശ്യത്തിന് അനുസരിച്ച് മാത്രമായിരിക്കാം കൊടുക്കുന്നത്" എന്നാണ് ഒരു എക്സ് യൂസർ കുറിച്ചത്. 

അതേസമയം യുവതിയുടെ ആരോപണത്തിന് മറുപടിയുമായി ഇൻഡി​ഗോയും രം​ഗത്തെത്തി. ഇൻഡി​ഗോ പറയുന്നത്, കുഷ്യൻ എടുത്തിരിക്കുന്നത് അത് വൃത്തിയാക്കുന്നതിന് വേണ്ടിയാണ്. ശുചിത്വത്തിന് ഇൻഡി​ഗോ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനാൽ തന്നെ വൃത്തിയാക്കുന്നതിന് വേണ്ടി മാറ്റിയ കുഷ്യൻ അപ്പോൾ തന്നെ തിരികെ വയ്ക്കുന്നതാണ് എന്നായിരുന്നു ഇൻഡി​ഗോ പറഞ്ഞിരുന്നത്. 

എന്നാൽ, നവംബറിൽ പൂനെയില്‍ നിന്നും നാഗ്പൂരിലേക്കുള്ള 6E - 6798 വിമാനത്തിൽ ഒരു യാത്രക്കാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. തനിക്ക് വിമാനക്കമ്പനി അധികൃതര്‍ നല്‍കിയ സീറ്റില്‍ കുഷ്യനില്ലെന്ന അവരുടെ പരാതി ഭര്‍ത്താവ് സുബ്രത് പട്നായിക്കാണ് തന്‍റെ എക്സിൽ പങ്കുവച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം