നിങ്ങൾ ഒരു സ്ത്രീയല്ലെങ്കിൽ ആദ്യത്തെ കോച്ചിൽ കയറരുത്' എന്നും യുവതി തന്റെ വീഡിയോയിൽ പറയുന്നു. ഇനി അഥവാ തെറ്റിക്കയറിപ്പോയാൽ സെക്കന്റ് കോച്ചിലേക്ക് മാറുക.

ഡൽഹി മെട്രോയിലെ ആദ്യത്തെ കോച്ച് സ്ത്രീകൾക്ക് മാത്രമായി നീക്കിവച്ചിട്ടുള്ളതാണ്. അതാണ് അതിലെ നിയമം. എന്നിരുന്നാലും, ചില പുരുഷന്മാർ ഇത് അവഗണിക്കുകയോ മറക്കുകയോ ചെയ്യാറുണ്ട്. ഇത് പലപല പ്രശ്നങ്ങൾക്കും പരാതികൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ ഇതേ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു യുവതി ഷെയർ ചെയ്ത വീഡിയോയാണ് ചർച്ചയായി മാറുന്നത്. ഡൽഹി മെട്രോ സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. മെട്രോയിലെ ലേഡീസ് കോച്ചിൽ പുരുഷന്മാർ കയറുന്നതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് യുവതി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിൽ യുവതി പറയുന്നത്, 'മെട്രോയിലെ വനിതാ കോച്ചുകൾ പുരുഷന്മാർക്ക് വിട്ടുകൊടുക്കാൻ പറ്റാത്ത സ്ഥലമാണ് എന്നാണ്. എല്ലാ പുരുഷന്മാരോടും കൂടിയാണ് പറയുന്നത്, കാരണം ഡൽഹിയിലെ പുരുഷന്മാർ ചെവി അടച്ചുവച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. മെട്രോ ട്രെയിനിൽ, ആദ്യത്തെ കോച്ച് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. നിങ്ങൾ ഒരു സ്ത്രീയല്ലെങ്കിൽ ആദ്യത്തെ കോച്ചിൽ കയറരുത്' എന്നും യുവതി തന്റെ വീഡിയോയിൽ പറയുന്നു. ഇനി അഥവാ തെറ്റിക്കയറിപ്പോയാൽ സെക്കന്റ് കോച്ചിലേക്ക് മാറുക. മെട്രോയിലെ ആദ്യകോച്ച് സ്ത്രീകൾക്കുള്ളതാണ് എന്ന് അറിയാത്തത്ര മണ്ടന്മാരാണോ അവർ. പുറത്ത് സ്ത്രീകളെ അൺകംഫർട്ടബിളാക്കിയത് പോരാഞ്ഞിട്ട് മെട്രോയിൽ സുരക്ഷിതമായ സ്ഥലത്തും പുരുഷന്മാർ അവരെ അസ്വസ്ഥരാക്കുകയാണ്. ചില സ്ത്രീകൾ അവർക്കൊപ്പം പുരുഷന്മാരെ കൊണ്ടുവരും ഒറ്റ സ്റ്റേഷന്റെ കാര്യമേ ഉള്ളൂവെന്ന് പറയുകയും ചെയ്യും. ഒറ്റ സ്റ്റേഷനാണെങ്കിലും നിയമം നിയമം തന്നെയാണ് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

View post on Instagram

യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റുകളുമായി എത്തി. സമാനമായ അനുഭവമുണ്ടായി എന്നും യുവതി പറഞ്ഞിരിക്കുന്നത് വളരെ ശരിയായ കാര്യമാണ് എന്നും അനേകരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽ‌കിയത്.