താൻ പിറ്റേന്ന് തന്നെ ഈ വിമാനത്തിൽ പറന്നു എന്നാണ് യുവതി പറയുന്നത്. വിമാനത്തിൽ വേറെ ആരും ഇല്ല എന്നും താൻ മാത്രമേ ഉള്ളൂ എന്നും യുവതി പറയുന്നത് കാണാം.
മനുഷ്യർക്ക് ചില കാര്യങ്ങളിൽ തീരെ ബോധവും വകതിരിവും കാണിക്കാൻ അറിയില്ലെന്ന് പറയാറുണ്ട്. അങ്ങനെയുള്ള വിമർശനങ്ങൾ ഉയരുകയാണ് സോഷ്യൽ മീഡിയയിൽ ഈ യുവതിക്ക് നേരെയും. നിരവധിപ്പേരുടെ മരണങ്ങൾക്കിടയാക്കിയ, വലിയ വേദന സമ്മാനിച്ച ദുരന്തമായിരുന്നു അഹമ്മദാബാദിലെ വിമാന ദുരന്തം. അതുമായി ബന്ധപ്പെട്ട് ഒരു യുവതിയിട്ട പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങളുയരാൻ കാരണമാകുന്നത്.
യുവതി വിമാനത്തിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് ആളുകളെ രോഷം കൊള്ളിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ എയർ ഇന്ത്യ AI171 വിമാനം തകർന്നുവീണു. ആളുകൾ ബോയിങ്ങിനെ വിശ്വസിക്കുമോ എന്ന് തനിക്ക് ഉറപ്പില്ല എന്നും കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് കാണാം.
എന്നാൽ, താൻ പിറ്റേന്ന് തന്നെ ഈ വിമാനത്തിൽ പറന്നു എന്നാണ് യുവതി പറയുന്നത്. വിമാനത്തിൽ വേറെ ആരും ഇല്ല എന്നും താൻ മാത്രമേ ഉള്ളൂ എന്നും യുവതി പറയുന്നത് കാണാം. അതേസമയം, യുവതി ചിരിക്കുന്നതും മറ്റും കാണാം. യുവതിയുടെ പെരുമാറ്റമാണ് ആളുകളിൽ കൂടുതൽ രോഷമുണ്ടാക്കിയത്.
യുവതി ഒരു മാസ്കും വച്ചിട്ടുണ്ട്. പുകയുണ്ടായാൽ നേരിടാൻ താൻ ഇപ്പോഴേ സജ്ജമാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. യുവതി കളിയാക്കുന്നത് പോലെയും തമാശ കാണിക്കുന്നത് പോലെയുമാണ് വീഡിയോ കണ്ടപ്പോൾ നെറ്റിസൺസിന് തോന്നിയത്.
അനേകങ്ങളാണ് യുവതിയെ വിമർശിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നതും. ഒരാൾ പറഞ്ഞത്, ശ്രദ്ധ നേടാൻ വേണ്ടിയുള്ള പ്രകടനത്തിന്റെ ഏറ്റവും പാരമ്യമാണ് ഇത് എന്നാണ്. മറ്റ് ചിലർ പറഞ്ഞത്, ഇത്രയും വലിയ ദുരന്തം നടന്ന ശേഷം എങ്ങനെയാണ് ലൈക്കിനും വ്യൂസിനും വേണ്ടി ആളുകൾക്ക് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നത് എന്നാണ്.
മറ്റ് ചിലർ പറഞ്ഞത്, തന്റെ ധൈര്യം കാണിക്കുന്നതിനായിട്ടായിരിക്കാം ഇത് ചെയ്തത്. പക്ഷേ ഇതല്പം കൂടിപ്പോയി എന്നാണ്.


