'നിങ്ങൾ 3000 മൈൽ സഞ്ചരിച്ച് തെറ്റായ വിവാഹവേദിയിലെത്തിയാൽ' എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ട വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.

ഒരുപാട് യാത്രയൊക്കെ ചെയ്ത് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയി എത്തിപ്പെട്ട സ്ഥലം വേറെയാണ് എങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? എന്നാലും ഈ യുവതിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് കേട്ടാൽ ശത്രുക്കൾക്ക് പോലും ഈ ​ഗതി വരല്ലേ എന്ന് ആ​ഗ്രഹിച്ച് പോകും. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 3,000 മൈലുകൾ അതായത് 4828 കിലോമീറ്ററാണ് യുവതി സഞ്ചരിച്ചത്. എന്നാൽ, അവിടെ ചെന്നപ്പോൾ സുഹൃത്തുമില്ല, കല്ല്യാണവുമില്ല. 

കണ്ടന്റ് ഡെവലപ്പറായി ജോലി നോക്കുന്ന ആരതി മാല സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വാഷിം​ഗ്ടൺ ഡിസിയിൽ നിന്നും സ്കോട്ട്ലൻഡിലെ ​ഗ്ലാസ്​ഗോയിലേക്കാണ് പോയത്. എന്നാൽ, അവിടെ അവൾക്ക് പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. അവൾ പങ്ക് വച്ച വീഡിയോയിൽ അവൾ വേദിക്ക് ചുറ്റും നടക്കുന്നതും തന്റെ ആശങ്കകൾ പങ്ക് വയ്ക്കുന്നതും കാണാം. മാത്രമല്ല, അവൾക്ക് പരിചയമില്ലാത്ത വരന്റെയും വധുവിന്റെയും പേരായിരുന്നു അവിടെ എഴുതിയിട്ടുണ്ടായിരുന്നത്. 

'നിങ്ങൾ 3000 മൈൽ സഞ്ചരിച്ച് തെറ്റായ വിവാഹവേദിയിലെത്തിയാൽ' എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ട വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ, അതേസമയം തന്നെ നിരവധിക്കണക്കിന് അഭിപ്രായങ്ങളും വീഡിയോയെ ചുറ്റിപ്പറ്റി ഉടലെടുത്തു. വധുവിന്റെ സഹോദരൻ യുവതിയെ കളിയാക്കുന്നതും വീഡിയോയിൽ കാണാം. 

YouTube video player

എന്തുതന്നെ ആയാലും ഒടുവിൽ ഊബർ വിളിച്ച് അവൾ സമയത്ത് തന്നെ കൂട്ടുകാരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തിന് ശേഷം, നടന്ന സംഭവങ്ങളുടെ വിശദമായ വീഡിയോയും ആരതി മാല സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തു. അതിൽ, ആദ്യത്തെ വിവാഹവേദിയിൽ എത്തിയത് മുതൽ കൂട്ടുകാരിയുടെ വിവാഹം നടക്കുന്ന സ്ഥലത്ത് എത്തിയത് വരെയുള്ള കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.