അന്ന് ക്രിസ്റ്റിന്റെ ഭർത്താവ് സ്കോട്ടിന്റെ പിറന്നാളായിരുന്നു. വീട്ടിലേക്ക് പിറന്നാൾ ആഘോഷിക്കാൻ പോകുന്നതിന് മുമ്പായി അയൽക്കാരുടെ വീട്ടിൽ നിൽക്കുകയായിരുന്നു ഭാര്യയും ഭർത്താവും. ആ സമയത്താണ് ക്രിസ്റ്റിന്റെ സഹോദരൻ അവൾക്ക് സമ്മാനാർഹമായ ലോട്ടറി നമ്പർ മെസേജായി അയച്ചു കൊടുക്കുന്നത്.

ലോട്ടറി അടിക്കാനായി ആ​ഗ്രഹിക്കാത്ത ഏതെങ്കിലും മനുഷ്യരുണ്ടാവുമോ? സാധ്യത വളരെ കുറവാണ് അല്ലേ? ഒരിക്കലെങ്കിലും ഭാ​ഗ്യപരീക്ഷണം നടത്തി നോക്കിയേക്കാം എന്ന് കരുതുന്നവരും ഏറെയുണ്ടാകും. എന്നാൽ, ചുരുക്കം ചിലർക്ക് മാത്രമാണ് ആ ഭാ​ഗ്യം കിട്ടുന്നത്. മിഷി​ഗണിലെ ഒരു സ്ത്രീക്ക് ആ ഭാ​ഗ്യം ലഭിച്ചു. എന്നാൽ, അതിനേക്കാളൊക്കെ അവർക്ക് സന്തോഷം തോന്നിയത് വേറൊന്നും കൊണ്ടല്ല. അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് അവർക്ക് ആ സന്തോഷാനുഭവം ഉണ്ടായത് എന്നത് കൊണ്ട് കൂടിയാണ്. 

വാഷ്‌ടെനാവ് കൗണ്ടിയിലെ ക്രിസ്റ്റിൻ മുറാവ്‌സ്‌കി എന്ന 46 -കാരിക്ക് ലോട്ടറിയടിച്ചത് ഭർത്താവിന്റെ പിറന്നാൾ ദിവസമാണ്. അതുകൊണ്ട് തന്നെ അവർക്കത് ഇരട്ടിമധുരമായി. ഏകദേശം രണ്ടരക്കോടി രൂപയാണ് ഇവർക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. ജീവിതം സുരക്ഷിതമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

അന്ന് ക്രിസ്റ്റിന്റെ ഭർത്താവ് സ്കോട്ടിന്റെ പിറന്നാളായിരുന്നു. വീട്ടിലേക്ക് പിറന്നാൾ ആഘോഷിക്കാൻ പോകുന്നതിന് മുമ്പായി അയൽക്കാരുടെ വീട്ടിൽ നിൽക്കുകയായിരുന്നു ഭാര്യയും ഭർത്താവും. ആ സമയത്താണ് ക്രിസ്റ്റിന്റെ സഹോദരൻ അവൾക്ക് സമ്മാനാർഹമായ ലോട്ടറി നമ്പർ മെസേജായി അയച്ചു കൊടുക്കുന്നത്. ആ നമ്പർ കണ്ടതും അവൾ ഞെട്ടിപ്പോയി. പിന്നെ ഭർത്താവിനോട് നമുക്ക് ലോട്ടറി അടിച്ചു, അത് സംഭവിച്ചു എന്ന് പറഞ്ഞു. ഭർത്താവിന്റെ വാ പിളർന്നുപോയി അത് കേട്ട് എന്നാണ് ക്രിസ്റ്റിൻ പറയുന്നത്.

സ്കോട്ട് വിരമിക്കാൻ ഇനി വളരെ കുറച്ച് കാലം കൂടി മാത്രമേ ഉള്ളൂ. എങ്കിലും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് തങ്ങൾക്ക് ഇപ്പോൾ ആശങ്കയില്ല എന്നാണ് ക്രിസ്റ്റിൻ പറയുന്നത്. ഏതായാലും ഭർത്താവിന്റെ പിറന്നാളിന് ഇത്രയും വില കൂടിയ സമ്മാനം തന്നെ കൊടുത്ത ആരും കാണില്ല അല്ലേ?