Asianet News MalayalamAsianet News Malayalam

13 -ാം വയസ്സിൽ ആദ്യത്തെ കുഞ്ഞ്, 44 കുട്ടികൾ, ഭർത്താവ് പണവുമായി മുങ്ങി, 'മാമാ ഉ​ഗാണ്ട'യുടെ ജീവിതം

12 -ാം വയസ്സിൽ അവളുടെ വീട്ടുകാർ അവളെ വിവാഹത്തിൻ്റെ പേരും പറഞ്ഞ് വിറ്റു. മറിയം 13 -ാം വയസ്സിൽ തൻ്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.

woman with 44 children life of Mariam Nabatanzi aka mama uganda
Author
First Published Aug 17, 2024, 6:42 PM IST | Last Updated Aug 17, 2024, 6:42 PM IST

കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്നാൽ ഒട്ടും എളുപ്പമുള്ള കാര്യമല്ല. പണ്ടൊക്കെ അഞ്ചും പത്തും മക്കളാണ് ഒരു വീട്ടിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ മതി എന്നാണ് പലരും തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളേ വേണ്ട എന്ന് തീരുമാനിക്കുന്നവരും ഉണ്ട്. അതിന് ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും കാണും. എന്നാൽ, ഉ​ഗാണ്ടയിൽ നിന്നുള്ള ഈ സ്ത്രീ 44 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 

സം​ഗതി സത്യമാണോ എന്ന് അമ്പരക്കണ്ട. സത്യം തന്നെയാണ്. അവരുടെ പേരാണ് മറിയം നബാൻ്റൻസി. 15 തവണ മറിയം ​ഗർഭം ധരിച്ചു. മൊത്തം 44 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അതിനിടയിൽ അവളുടെ ഭർത്താവും അവളെ ഉപേക്ഷിച്ച് പോയി. പിന്നീട് 38 കുഞ്ഞുങ്ങളെ അവൾ തനിച്ചാണ് വളർത്തിയത്. ആറ് കുട്ടികൾ മരിച്ചുപോയി. 

'മാമാ ഉ​ഗാണ്ട' എന്നാണ് മറിയം അറിയപ്പെടുന്നത്. 1980 ഡിസംബർ 25 -നാണ് മറിയം ജനിച്ചത്. മറിയം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം അമ്മ അവളെയും അഞ്ച് സഹോദരന്മാരെയും ഉപേക്ഷിച്ചതായി പറയപ്പെടുന്നു. ഇതേത്തുടർന്ന് മറിയത്തിന്റെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ, അവളുടെ രണ്ടാനമ്മ ഭക്ഷണത്തിൽ എന്തോ ചേർത്തതിന് പിന്നാലെ അവളുടെ സഹോദരന്മാർ മരിച്ചു. മറിയം അന്ന് ബന്ധുവീട്ടിലായിരുന്നതിനാൽ മരിക്കാതെ രക്ഷപ്പെട്ടു. 

അവളുടെ ജീവിതം പക്ഷേ മെച്ചപ്പെട്ടില്ല. 12 -ാം വയസ്സിൽ അവളുടെ വീട്ടുകാർ അവളെ വിവാഹത്തിൻ്റെ പേരും പറഞ്ഞ് വിറ്റു. മറിയം 13 -ാം വയസ്സിൽ തൻ്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. അവൾക്ക് 36 വയസ്സായപ്പോഴേക്കും 44 കുട്ടികളുണ്ടായി. ഈ കുട്ടികളിൽ 6 പേർ മരിച്ചു, 38 കുട്ടികളുമായി അവർ ജീവിച്ചു -20 ആൺകുട്ടികളും 18 പെൺകുട്ടികളും. 

'മാമ ഉഗാണ്ട' എന്നറിയപ്പെടുന്ന മറിയത്തിന്റെ മൂത്ത മകൾക്ക് 31 വയസ്സും ഇളയ കുട്ടിക്ക് 6 വയസ്സുമാണ്. 40 വയസ്സ് വരെ അവൾ ഗർഭം ധരിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവളുടെ ഭർത്താവ് ഉണ്ടായിരുന്ന പണമെല്ലാം എടുത്ത് നാടുവിട്ടു. അതോടെ മക്കളെ നോക്കുന്നത് മറിയത്തിന്റെ മാത്രം ചുമതലയായി. 

പല തവണ നാല് കുട്ടികൾക്ക് ഒരുമിച്ച് മറിയം ജന്മം നൽകിയിട്ടുണ്ട്. അങ്ങനെയാണ് 44 കുട്ടികൾക്ക് അവൾ‌ ജന്മം നൽകിയത്. അടുത്തിടെ അതെന്തുകൊണ്ടാണ് എന്ന് അറിയുന്നതിനായി അവൾ ഡോക്ടറെ കണ്ടിരുന്നു. ഹൈപ്പർ ഓവുലേഷൻ എന്ന അവസ്ഥയാണ് ഇതിന് കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. അതേസമയം, ഒരുപാട് തവണ ​ഗർഭിണിയാവുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക ഇതിന്റെ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും മറ്റും വിദ​ഗ്ധർ പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios