ഒരേസമയം ജോലി ചെയ്യുകയും തന്റെ കുഞ്ഞിനെ നോക്കുകയും ചെയ്യുന്ന യുവതി എന്ന നിലയിൽ അനേകങ്ങളെയാണ് വീഡിയോ സ്പർശിച്ചത്. ഇത് വെറും റൊട്ടിയല്ല എന്നും അമ്മയുടെ സ്നേഹം ചേർത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
അറിയാതെ തന്നെ നമ്മുടെ ഹൃദയത്തെ സ്പർശിച്ചിട്ടു പോകുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവും. അതുപോലെ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ പിഞ്ചുകുഞ്ഞുമായി വഴിയോരത്ത് ചപ്പാത്തിയുണ്ടാക്കി വിൽക്കുന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്.
ഒരേ സമയം തന്നെ ജോലി ചെയ്യുകയും കുഞ്ഞിനെ നോക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് jaswanth_adapa എന്ന യൂസറാണ്.
വീഡിയോയിൽ കാണുന്നത് വഴിയോരത്ത് ഒരു ടേബിളിനരികിൽ നിന്ന് ചപ്പാത്തി പരത്തുകയും അത് ചുട്ടെടുക്കുകയും ചെയ്യുന്ന യുവതിയേയാണ്. വളരെ വേഗത്തിലാണ് അവൾ തന്റെ ജോലി ചെയ്യുന്നത്. അവളുടെ തോളിൽ ഒരു കൊച്ചുകുഞ്ഞുമുണ്ട്. ഹൈദ്രാബാദിൽ നിന്നാണ് ഈ രംഗം പകർത്തിയിരിക്കുന്നത് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാവുന്നത്. തിരക്കേറിയ റോഡരികിലാണ് യുവതി ചപ്പാത്തി തയ്യാറാക്കി വിൽക്കുന്നത്.
ഒരേസമയം ജോലി ചെയ്യുകയും തന്റെ കുഞ്ഞിനെ നോക്കുകയും ചെയ്യുന്ന യുവതി എന്ന നിലയിൽ അനേകങ്ങളെയാണ് വീഡിയോ സ്പർശിച്ചത്. ഇത് വെറും റൊട്ടിയല്ല എന്നും അമ്മയുടെ സ്നേഹം ചേർത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വീഡിയോയുടെ കമന്റിൽ അനേകങ്ങൾ ലൊക്കേഷൻ ചോദിച്ച് കമന്റ് നൽകിയതോടെ വീഡിയോ ഷെയർ ചെയ്ത യൂസർ ഇത് കൃത്യമായി എവിടെയാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. ഒപ്പം തന്നെ യുവതിയുടെ ഭർത്താവിന്റെ ഫോൺ നമ്പറും നൽകിയിരിക്കുന്നതായി കാണാം.
വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റ് നൽകിയത്. കിരീടം അണിഞ്ഞിട്ടില്ലാത്ത രാജ്ഞിയാണ് അവൾ എന്നാണ് ഒരു യൂസർ കമന്റ് നൽകിയത്.


