ഇന്നും ഈ മമ്മിയുടെ കൈകളും കാലുകളും അതിന്‍റെ സന്ധികളില്‍ നിന്ന് സാധാരണ മനുഷ്യരുടേത് പോലെ വളയ്ക്കാനും തിരിക്കാനും പറ്റുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'മമ്മി' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഈജിപ്തിലെ കൂറ്റന്‍ പിരമിഡുകളും അവയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഉണങ്ങി എല്ലും തോലുമായി തിരിച്ചറിയാന്‍ പോലും പറ്റാത്ത ഒരു മൃതദേഹത്തെയാകും നമ്മുക്ക് ആദ്യം ഓര്‍മ്മയില്‍ വരിക. കാരണം മമ്മികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുള്ളതെല്ലാം ഈജിപ്തില്‍ നിന്നാണെന്നത് തന്നെ കാരണം. എന്നാല്‍ 2000 വര്‍ഷം മുമ്പ് ജീവിച്ച് മരിച്ച് പോയ ഒരു ചൈനീസ് സ്ത്രീയുടെ മമ്മിയാണ് ഇന്നും ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടപ്പെട്ടിട്ടുള്ള മമ്മി. 'ലേഡി ഡായ്' (Lady Dai) എന്നും മാർക്വിസ് ഓഫ് ഡായ് ( Marquise of Dai) എന്നും അറിയപ്പെടുന്ന ഹാന്‍ രാജവംശത്തിലെ ഒരു സ്ത്രീയായ സിൻ ഷുയിയുടെ (Xin Zhui - ബിസി 217 - ബിസി 168 ) മമ്മിയാണ് ഇന്നും ഏതാണ്ട് 85 ശതമാനത്തോളം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മമ്മി. 

ലേഡി ഡായ്‍യുടെ മുടിക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. തൊലി അല്പസ്വല്പം നശിച്ചതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഈ മമ്മിക്കില്ല. ഇന്നും ഈ മമ്മിയുടെ കൈകളും കാലുകളും അതിന്‍റെ സന്ധികളില്‍ നിന്ന് സാധാരണ മനുഷ്യരുടേത് പോലെ വളയ്ക്കാനും തിരിക്കാനും പറ്റുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മനുഷ്യ മമ്മിയായി ലേഡി ഡായ്‍യുടെ മമ്മി ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അതേ സമയം ഈ മമ്മി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം 2000 വര്‍ഷം മുമ്പ് അവര്‍ മരിക്കുമ്പോള്‍ പിത്തസഞ്ചി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, കരൾ രോഗം എന്നീ രോഗങ്ങള്‍ പിടിപെട്ടിരുന്നതായും കണ്ടെത്തി. 

കാക്കക്കുളിയല്ലിത്, -71 ഡിഗ്രിയില്‍ ഒരു കുളി; സൈബീരിയയില്‍ നിന്നുള്ള വൈറല്‍ കുളിയുടെ വീഡിയോ കാണാം !

View post on Instagram

ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണം വേണം; 13,000 കിലോമീറ്റർ സഞ്ചരിച്ച് കോടീശ്വരനായ ഭര്‍ത്താവ്!

പുരാതന ചൈനയിലെ പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്‍റെ കാലത്ത് ഡായിലെ മാർക്വിസും ചാങ്ഷാ രാജ്യത്തിന്‍റെ ചാൻസലറുമായിരുന്ന ലി കാങ്ങിന്‍റെ ഭാര്യയായിരുന്നു സിൻ ഷുയി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1971 ല്‍ ചൈനയിലെ ഹുനാനിലെ ചാങ്ഷയിലെ മാവാങ്ഡുയിയിലെ ശവകുടീരത്തില്‍ നിന്നാണ് ഈ മമ്മി കണ്ടെത്തുന്നത്. ശവകുടീരത്തില്‍ നിന്ന് ഏതാണ്ട് 1400 ഓളം കരകൌശല വസ്തുക്കളും കണ്ടെത്തി. ഇന്ന് ഈ മമ്മി ഹുനാൻ മ്യൂസിയത്തിന്‍റെ സംരക്ഷണത്തിലാണ്. 

'കോഴിക്കഷ്ണങ്ങൾ' അടങ്ങിയ 'വെജിറ്റേറിയന്‍ ഭക്ഷണം' ലഭിച്ചെന്ന് പരാതി, മറുപടിയുമായി എയർ ഇന്ത്യ !