എന്നാല്‍, കഴിഞ്ഞ 18 മാസമായി കൊവിഡ് കാരണം അദ്ദേഹം ബുദ്ധിമുട്ടിലാണ്. കാരണം, കുടുംബത്തിലെ എല്ലാവരേയും കാണാന്‍ കഴിയാത്ത വേദനയിലായിരുന്നു അദ്ദേഹം. 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ​ഗിന്നസ് റെക്കോർഡിലിടം ( Guinness World Records) നേടി സ്പെയിനില്‍ (Spain) നിന്നുള്ള സാറ്റൂറിനോ ഡി ലാ ഫ്യുന്റെ ഗാർസിയ (Saturnino de la Fuente García). 2021 സെപ്റ്റംബർ 10 -ന് 112 വർഷവും 211 ദിവസവും പൂര്‍ത്തിയാവും അദ്ദേഹത്തിന്. 

ഗിന്നസ് വേൾഡ് റെക്കോർഡ്‍സ് അനുസരിച്ച്, സാറ്റൂറിനോ 1909 ഫെബ്രുവരി 11 -ന് പ്യൂന്റെ കാസ്ട്രോയിൽ (സ്പെയിനിന്റെ വടക്കുപടിഞ്ഞാറ് ലിയോണിന്റെ അയൽപക്കത്ത്) ജനിച്ചു. തന്റെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 112 -കാരനായ അദ്ദേഹം പറഞ്ഞത്, ഇതെല്ലാം ശാന്തമായ ഒരു ജീവിതം നല്‍കിയതാണ് എന്നാണ്. 

Scroll to load tweet…

4.92 അടിയാണ് സാറ്റൂറിനോയുടെ നീളം. അതുകൊണ്ട് തന്നെ 1936 -ലെ സ്പാനിഷ് സിവില്‍ വാര്‍ നടക്കുന്ന സമയത്ത് അദ്ദേഹത്തിന് യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നില്ല. ആ സമയത്തെല്ലാം അദ്ദേഹം ഭാര്യയോടൊത്ത് സ്വൈര്യമായ ഒരു ജീവിതം നയിക്കുകയായിരുന്നു. എന്നത്തേയും പോലെ അന്നും അദ്ദേഹം തന്‍റെ ജോലിയായ ഷൂനിര്‍മ്മാണം തുടര്‍ന്നു. 

112 -കാരനായ അദ്ദേഹം ഒരു ഫുട്ബോൾ ആരാധകൻ കൂടിയാണ്. വർഷങ്ങളോളം ഗെയിം കളിക്കുകയും ഒരു പ്രാദേശിക ടീമായ പ്യുന്റെ കാസ്ട്രോ സ്ഥാപിക്കുകയും ചെയ്തു അദ്ദേഹം. രണ്ട് വർഷം മുമ്പ്, ക്ലബിലെ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പ്യുന്റെ കാസ്ട്രോ അദ്ദേഹത്തെ ആദരിച്ചു. 

സാറ്റൂറിനോയ്ക്കും ഭാര്യ അന്റോണിന ബാരിയോ ഗുട്ടിയറസിനും ഏഴ് പെൺമക്കളും ഒരു മകനുമുണ്ടായിരുന്നു, അവന്‍ കുട്ടിക്കാലത്ത് മരിച്ചു. ഇന്ന്, 112 -കാരനായ അദ്ദേഹത്തെ ഒരു മകളും മരുമകനും പരിപാലിക്കുന്നു. 14 പേരക്കുട്ടികളും അവര്‍ക്ക് 22 കുട്ടികളുമുണ്ട്. അവരെല്ലാം അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം വളരെ വലുതാണ്.

എന്നാല്‍, കഴിഞ്ഞ 18 മാസമായി കൊവിഡ് കാരണം അദ്ദേഹം ബുദ്ധിമുട്ടിലാണ്. കാരണം, കുടുംബത്തിലെ എല്ലാവരേയും കാണാന്‍ കഴിയാത്ത വേദനയിലായിരുന്നു അദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്‍റെ 112 -ാം പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചു. 

എന്നാല്‍, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാന്‍കാരിയായ കെയ്‍ന്‍ ടനാകയാണ്. 118 വയസാണ് ഇവര്‍ക്ക്. 2019 മാര്‍ച്ചില്‍ 116 വര്‍ഷം പ്രായമുള്ളപ്പോഴാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ഇവര്‍ക്ക് ലഭിച്ചത്.