Asianet News MalayalamAsianet News Malayalam

50 -ാമത്തെ വയസ്സിൽ അമ്മയാവാമോ? സ്ത്രീയുടെ ചോദ്യത്തിന് പിന്നാലെ വൻചർച്ച 

മറ്റൊരാൾ പറഞ്ഞത്, താൻ ഒരു കുഞ്ഞിന് വേണ്ടി വളരെക്കാലം ശ്രമിച്ചു. ഒരുപാട് ചികിത്സകൾ ചെയ്തു. ഫലം കണ്ടില്ല‌. തനിക്ക് ഇപ്പോൾ 45 വയസ്സായി പ്രായം. ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടി താൻ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ട്. അത് സാധ്യമാണെങ്കിൽ 50 -ാമത്തെ വയസ്സിലും ഒരു കുട്ടി ഉണ്ടാവുന്നതിന് താൻ തയ്യാറാണ് എന്നാണ്. 

would you have a baby at fifties womans question leads to debate rlp
Author
First Published Jan 19, 2024, 11:46 AM IST

ബ്രിട്ടീഷ് പാരന്റിം​ഗ് പ്ലാറ്റ്ഫോമാണ് മംമ്സ്‍നെറ്റ്. അടുത്തിടെ മംമ്‍സ്നെറ്റി(Mumsnet) -ൽ ഒരു സ്ത്രീ ചോദിച്ച ഒരു ചോദ്യം വൻചർച്ചകൾക്ക് കാരണമായിത്തീർന്നു. 50 -ാമത്തെ വയസ്സിൽ ഒരാൾ കുഞ്ഞിനെ വേണം എന്ന് തീരുമാനിക്കുന്നത് ശരിയാണോ എന്നായിരുന്നു ഇവരുടെ ചോദ്യം. 

ശരിക്കും എത്ര വയസ് വരെയുള്ളവർക്ക് കുട്ടികളാവാം. വയസ്സ് കൂടുന്തോറും കുട്ടികളാവുമ്പോഴുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണ് തുടങ്ങി ഒരുപാട് ചർച്ചകൾ ഇതിന്റെ ഭാ​ഗമായി ഉയർന്നുവന്നു. "50 -ാം വയസ്സിൽ നിങ്ങൾക്കൊരു കുഞ്ഞുണ്ടാകുമോ? 40 -ാമത്തെ വയസ്സിൽ ഒരു കുഞ്ഞുണ്ടായാൽ നിങ്ങൾക്കതിൽ ഖേദം തോന്നുമോ?" എന്നതായിരുന്നു ചോദ്യം. അതോടൊപ്പംതന്നെ മാനസികമായും സാമ്പത്തികമായും അതിന് സാധിച്ചാലും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടാകുമോ എന്ന ചർച്ചയും ഉയർന്നുവന്നു. 

50 -ാം വയസ്സിൽ ഒരു കുട്ടിയുണ്ടാകുന്നതിന് കുഴപ്പമില്ല. എന്നാൽ, 60 -ാമത്തെ വയസ്സിൽ ആ കുട്ടി കൗമാരക്കാരിയോ, കൗമാരക്കാരനോ ആയിരിക്കുന്നത് ആലോചിക്കുമ്പോൾ വിചിത്രമായി തോന്നും എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞത് 50 -ൽ ഓക്കേ, പക്ഷേ 54 ആയാൽ നടക്കില്ല എന്നാണ്. 

മറ്റൊരാൾ പറഞ്ഞത്, താൻ ഒരു കുഞ്ഞിന് വേണ്ടി വളരെക്കാലം ശ്രമിച്ചു. ഒരുപാട് ചികിത്സകൾ ചെയ്തു. ഫലം കണ്ടില്ല‌. തനിക്ക് ഇപ്പോൾ 45 വയസ്സായി പ്രായം. ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടി താൻ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ട്. അത് സാധ്യമാണെങ്കിൽ 50 -ാമത്തെ വയസ്സിലും ഒരു കുട്ടി ഉണ്ടാവുന്നതിന് താൻ തയ്യാറാണ് എന്നാണ്. 

മറ്റൊരാൾ പറഞ്ഞത്, തനിക്ക് കുട്ടികൾ വേണമെന്ന് തോന്നിയാൽ ഒരാൾ 40 -ലും മറ്റൊരാൾ 50 -ലും ആവുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ, കുടുംബത്തിൽ എന്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളോ, നേരത്തെ ഉള്ള മരണങ്ങളോ ഇല്ലെങ്കിൽ മാത്രമാണ് അങ്ങനെ ചെയ്യുക എന്നാണ്. 

എന്തായാലും കൂടുതൽ പേരും പറഞ്ഞിരിക്കുന്നത്, മാനസികവും ശാരീരികവുമായ ആരോ​ഗ്യവും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ഉണ്ടെങ്കിൽ 50 -ലായാലും കുഞ്ഞുങ്ങൾ വേണമെന്ന് തീരുമാനിക്കുന്നതിൽ തെറ്റില്ല എന്നാണ്. അതേസമയം, ചുരുക്കം ചിലർ അതിലെ ആരോ​ഗ്യപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി. നിങ്ങൾക്കെന്താണ് തോന്നുന്നത്? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios