നാല് വർഷം മുമ്പാണ് 24 വർഷം നീണ്ടു നിന്ന നിനെറ്റിന്റെ വിവാഹജീവിതം അവസാനിച്ചത്. പിന്നാലെ അവർ വെയിറ്റ്ലിഫ്റ്റിംഗ് ചെയ്ത് തുടങ്ങി. ഇന്ന് ഒരാഴ്ചയിൽ ആറ് മണിക്കൂർ എങ്കിലും അവർ വെയ്റ്റ്ലിഫ്റ്റിംഗ് ചെയ്യുന്നു.
ഏത് പ്രായത്തിലും യംഗ് ആൻഡ് സ്ട്രോങ്ങായിരിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ് അല്ലേ? എന്നാൽ, കൃത്യമായി ശരീരം ശ്രദ്ധിക്കുകയും എപ്പോഴും കാണാൻ യംഗ് ആയിരിക്കുകയും ചെയ്യുന്ന അനേകം ആളുകൾ ഇന്നുണ്ട്. കാനഡയിൽ നിന്നുള്ള 55 വയസ്സുള്ള നിനെറ്റ് ലോംഗ്‌സ്‌വർത്ത് ഫിറ്റ്നസിലൂടെ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയാണ്.
55 വയസായെങ്കിലും കണ്ടാൽ ഒരു 30 -35 വയസേ നിനെറ്റിന് തോന്നൂ. സോഷ്യൽ മീഡിയയിലെ തന്റെ ഫോളോവേഴ്സിനായി വ്യായാമ വീഡിയോകളും ചിത്രങ്ങളും നിനെറ്റ് പങ്ക് വയ്‍ക്കാറുണ്ട്. തനിക്ക് യഥാർത്ഥത്തിൽ ഇത്രയും വയസായി എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. ഞാനും മക്കളും ഒന്നിച്ച് പോകുമ്പോൾ പോലും അവരുടെ അമ്മയാണ് താൻ എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാറില്ല. ചിലയിടങ്ങളിൽ പ്രായപൂർത്തിയായില്ല എന്ന് തോന്നിയത് കൊണ്ട് തിരിച്ചറിയൽ രേഖകൾ വരെ ചോദിച്ച അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് നിനെറ്റ് പറയുന്നു.
നാല് വർഷം മുമ്പാണ് 24 വർഷം നീണ്ടു നിന്ന നിനെറ്റിന്റെ വിവാഹജീവിതം അവസാനിച്ചത്. പിന്നാലെ അവർ വെയിറ്റ്ലിഫ്റ്റിംഗ് ചെയ്ത് തുടങ്ങി. ഇന്ന് ഒരാഴ്ചയിൽ ആറ് മണിക്കൂർ എങ്കിലും അവർ വെയ്റ്റ്ലിഫ്റ്റിംഗ് ചെയ്യുന്നു. ഇപ്പോൾ ഒരു പേഴ്സണൽ ട്രെയിനർ കൂടിയാണ് നിനെറ്റ്. 26 ഉം, 28 ഉം, 35 ഉം പ്രായമുള്ള മക്കളാണ് നിനെറ്റിന്. ജീവിതശൈലിയും ആത്മവിശ്വാസവുമാണ് തന്നെ ഇങ്ങനെ യംഗ് ആൻഡ് ഹെൽതി ആയി നിലനിർത്തുന്നത് എന്നാണ് നിനെറ്റ് പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ അനേകം ഫോളോവേഴ്സുള്ള നിനെറ്റ് സോഷ്യൽ മീഡിയിലൂടെ സ്ത്രീകളെ ഫിറ്റ്നെസ് നിലനിർത്താനും ആത്മവിശ്വാസമുള്ളവരായി നിലനിൽക്കാനും പ്രചോദിപ്പിക്കുന്നു.
