Asianet News MalayalamAsianet News Malayalam

ഒരു വർഷം ഈ യൂട്യൂബറിന് കിട്ടുന്ന വരുമാനം 300 കോടിയിലേറെ...

ഈ ഭൂമിയിൽ ജീവിക്കാൻ ആവശ്യമുള്ളതിലും ഏറെ കാര്യങ്ങൾ തനിക്കിപ്പോൾ ഉണ്ടെന്നും അതുകൊണ്ട് അടുത്ത പടി എന്നോണം തൻറെ കയ്യിൽ കൂടുതലുള്ളത് ഇല്ലാത്തവർക്കായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

youtuber earns 300 crore per year
Author
First Published Oct 21, 2022, 3:55 PM IST

ഒരായുഷ്ക്കാലം മുഴുവൻ അധ്വാനിച്ചാലും ഒരാൾക്ക് സ്വപ്നം കാണാൻ പറ്റാത്തത്ര തുകയാണ് വെറും ഒരു വർഷം കൊണ്ട് യൂട്യൂബർ സമ്പാദിക്കുന്നത്. എത്രയാണെന്നോ? 300 കോടിയിലേറെ രൂപ. ഡിജിറ്റൽ യുഗം ആളുകൾക്ക് ഉപജീവനത്തിനായി വിവിധങ്ങളായ പുതിയ വഴികൾ തുറന്നിരിക്കുന്നു. പലർക്കും ഉയർന്ന ജീവിത നിലവാരം നേടാനുള്ള നല്ലൊരു മാർഗ്ഗമാണ് ഇത്. നിരവധി കണ്ടന്റ് ക്രിയേറ്റർമാരാണ് അവരുടെ ദൈനംദിന ജീവിതത്തെയും മറ്റ് പല വിഷയങ്ങളെയും കുറിച്ചുള്ള വീഡിയോകൾ നിർമ്മിക്കുന്നതിലൂടെ വലിയ പണം സമ്പാദിക്കുന്നത്. പ്രതിവർഷം 38 മില്യൺ ഡോളർ അതായത് 312 കോടി രൂപ സമ്പാദിക്കുന്ന ഒരു യൂട്യൂബർ അടുത്തിടെ പറഞ്ഞത് ഇത്രയും സമ്പാദിച്ച് താൻ സിസ്റ്റത്തെ വഞ്ചിക്കുകയാണോ എന്ന് തനിക്ക് തോന്നുന്നു എന്നാണ്.

33 ദശലക്ഷത്തിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ യൂട്യൂബർമാരിൽ ഒരാളാണ് മാർക്കിപ്ലയർ എന്നറിയപ്പെടുന്ന മാർക്ക് ഫിഷ്ബാച്ച്. അമേരിക്കൻ യൂട്യൂബർ ലോഗൻ പോൾ തന്റെ സമീപകാല പോഡ്‌കാസ്റ്റിൽ മാർക്കിനോട് അദ്ദേഹം സമ്പാദിക്കുന്ന ഭീമമായ തുകയെക്കുറിച്ച് ചോദിച്ചു. ചോദ്യത്തിന് മറുപടിയായി, താൻ ഇത്രയും പണം സമ്പാദിക്കുന്നത് "വിഡ്ഢിത്തം" ആണെന്ന് തനിക്ക് ഇപ്പോൾ തോന്നുന്നു എന്നാണ് മാർക്ക് പറഞ്ഞത്. കൂടാതെ താനിപ്പോൾ സമ്പാദിക്കുന്ന ഈ തുക അന്യായമാണെന്ന് തനിക്ക് എപ്പോഴും തോന്നാറുണ്ട് എന്നും അത് താൻ ജീവിക്കുന്ന സിസ്റ്റത്തോട് കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ താൻ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവരെ കൂടി കണ്ടെന്റുകൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ ഭൂമിയിൽ ജീവിക്കാൻ ആവശ്യമുള്ളതിലും ഏറെ കാര്യങ്ങൾ തനിക്കിപ്പോൾ ഉണ്ടെന്നും അതുകൊണ്ട് അടുത്ത പടി എന്നോണം തൻറെ കയ്യിൽ കൂടുതലുള്ളത് ഇല്ലാത്തവർക്കായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിൽ നിന്ന് ഭീമമായ പണം സമ്പാദിക്കുന്ന ഏക യൂട്യൂബർ അല്ല മാർക്ക്. PewDiePie, Mr Beast തുടങ്ങി കോടിക്കണക്കിന് സബ്സ്ക്രൈബേർസ് ഉള്ള നിരവധി യൂട്യൂബർമാരുണ്ട്. ഇവരെല്ലാം ഓരോ മാസവും യൂട്യൂബിൽ നിന്നും സമ്പാദിക്കുന്നത് കോടികളാണ്.

Follow Us:
Download App:
  • android
  • ios