ദിവാർ ദ്വീപിന്‍റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരു ഇ-ബൈക്ക് സാഹസിക പര്യടനത്തിനും ക്യൂറേറ്റ് ചെയ്‌ത ബെസ്‌പോക്ക് ഭക്ഷണം രുചിച്ച് നോക്കാനും യുവരാജ് തന്നെ പറയുന്നു

ലോകമെങ്ങുമുള്ള തന്‍റെ ആരാധകര്‍ക്കായി ഗോവയിലെ വീട് വാടകയ്ക്ക് നല്‍കി യുവരാജ് സിംഗ്. ഗോവയിലെ തന്‍റെ അവധിക്കാല വസതിയാണ് അദ്ദേഹം വടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഓൺലൈൻ റെന്‍റൽ സൈറ്റിലൂടെ ആര്‍ക്കും കാസാ സിങ് എന്ന യുവരാജിന്‍റെ അവധിക്കാല വസതിയില്‍ താമസിക്കാം. ഗോവയില്‍ ചപ്പോര നദി തീരത്താണ് യുവരാജിന്‍റെ വീട്. നദിയുടെ അഴിമുഖത്തിന് സമീപത്ത് കടല്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ കുന്നില്‍ മുകളിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നാല്‍ താഴെ ഗോവയുടെ ഗ്രാമ ഭംഗി ആസ്വദിക്കാം. അതോടൊപ്പം കടല്‍ക്കാഴ്ചകളും കാണാം. വെള്ള, നീല നിറങ്ങൾക്ക് പ്രാധാന്യം നൽകി നിര്‍മ്മിച്ച വീട്ടില്‍ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കി, സ്വസ്ഥമായി അവധിക്കാലം ചെലവിടാമെന്ന് യുവരാജ് സിംഗ് പറയുന്നു.

ദിവാർ ദ്വീപിന്‍റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരു ഇ-ബൈക്ക് സാഹസിക പര്യടനത്തിനും ക്യൂറേറ്റ് ചെയ്‌ത ബെസ്‌പോക്ക് ഭക്ഷണം രുചിച്ച് നോക്കാനും യുവരാജ് തന്നെ പറയുന്നു. ആറ് പേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാന്‍ 1200 രൂപയാണ്. ഇനി നിങ്ങള്‍ ചെക്കിന്‍ ചെയ്ത് വീട്ടിനുള്ളില്‍ കയറിയെന്നിരിക്കട്ടെ, നിങ്ങളെ സ്വാഗതം ചെയ്യാന്‍ യുവരാജ് സിംഗ് കാത്ത് നില്‍പ്പുണ്ടാകും. വിര്‍ച്വല്‍ റിയാലിറ്റി സങ്കേതമുപയോഗിച്ചായിരിക്കും യുവരാജിനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. 

വീടിന്‍റെ ഡെക്കിൽ ഇരുന്ന് ഗോവയിലെ സൂര്യോദയവും സൂര്യാസ്തമയും ആസ്വദിക്കാം. താമസിത്തിനെത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ വീട്ടുമുറ്റത്ത് നിന്തല്‍കുളവുമുണ്ട്. കുളത്തിൽ മുങ്ങി സൺഡൗണർ ഡെക്കിൽ നിന്ന് സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്ന് യുവരാജ് സിംഗ് തന്നെ പറയുന്നു. ഈ അനുഭവം അതിശയകരമായിരിക്കുമെന്നും അദ്ദേഹം തന്‍റെ ഇന്‍റാഗ്രാം അക്കൗണ്ടില്‍ പറയുന്നു. ആര്‍ഭാ‍ടങ്ങളൊഴിവാക്കി, വളരെ ലളിതമായ രീതിയിലാണ് ഇന്‍റീരീയര്‍ അടക്കമുള്ളവ ഒരുക്കിയിരിക്കുന്നത്. 

View post on Instagram