Asianet News MalayalamAsianet News Malayalam

അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ഹാക്ക് ചെയ്തു; ബച്ചന് പകരം ഇമ്രാന്‍ ഖാന്‍

തു​ർ​ക്കി​ഷ് ഫു​ട്ബോ​ൾ ക​ളി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ഐ​സ്ല​ൻ​ഡ് റി​പ്പ​ബ്ലി​ക്കി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്നും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Amitabh Bachchan Twitter account hacked tweets slam India
Author
India, First Published Jun 11, 2019, 7:51 AM IST

ദില്ലി: അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ന്‍റെ പ്രൊ​ഫൈ​ൽ ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് ത​ന്നെ ആ​യി​രു​ന്നു. എ​ന്നാ​ൽ, ഹാ​ക്ക് ചെ​യ്ത​വ​ർ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ചി​ത്ര​മാ​ണ് പ്രൊ​ഫൈ​ലാ​യി ന​ൽ​കി​യ​ത്. "പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..' തു​ട​ങ്ങി​യ ട്വീ​റ്റു​ക​ളും പേ​ജി​ൽ പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. റം​സാ​ൻ മാ​സ​ത്തി​ൽ ഇ​ന്ത്യ ദ​യ​യി​ല്ലാ​തെ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ന്ത്യ​യി​ലെ മു​സ്‌​ലീം​ങ്ങ​ൾ ഇ​തി​ന് പ​ക​രം ചോ​ദി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്നു​മാ​യി​രു​ന്നു ഒ​രു ട്വീ​റ്റ്.

തു​ർ​ക്കി​ഷ് ഫു​ട്ബോ​ൾ ക​ളി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ഐ​സ്ല​ൻ​ഡ് റി​പ്പ​ബ്ലി​ക്കി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്നും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​ൽ​ദി​സ് തിം ​തു​ർ​ക്കി​ഷ് സൈ​ബ​ർ ആ​ർ​മി​നി എ​ന്ന​പേ​രും ചി​ല ട്വീ​റ്റു​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ക്കൗ​ണ്ടി​ന്‍റെ ക​വ​ർ ചി​ത്ര​വും ഹാ​ക്ക​ർ​മാ​ർ മാ​റ്റി. 

Amitabh Bachchan Twitter account hacked tweets slam India

ഐ​ൽ​ദി​സ് തിം ​എ​ന്ന പേ​രും ഒ​പ്പം അ​വ​രു​ടെ ചി​ഹ്ന​വും ക​ഴു​ക​ന്‍റെ ചി​ത്ര​വു​മാ​ണ് ക​വ​ർ ചി​ത്ര​മാ​യി ന​ൽ​കി​യ​ത്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ആ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ന​ട​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ബ​ച്ച​നോ അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Follow Us:
Download App:
  • android
  • ios