ദില്ലി: ആപ്പിളിന്‍റെ വീഡിയോ പ്ലാറ്റ്ഫോം ആപ്പിള്‍ ടിവി പ്ലസ് ഇന്ത്യയില്‍ അടക്കം 100ഓളം രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ആപ്പിളിന്‍റെ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടെച്ച്, മാക് എന്നിവയില്‍ ലഭിക്കുന്ന ഈ പ്ലാറ്റ്ഫോം ആപ്പിള്‍ അല്ലാത്ത ഉപകരണങ്ങളില്‍ tv.apple.com എന്ന സൈറ്റിലൂടെ ലഭിക്കും. 

ഒരു ആഴ്ചത്തെ ഫ്രീ ട്രയല്‍ വഴി തുടക്കത്തില്‍ ആപ്പിള്‍ ടിവി പ്ലസ് ആസ്വദിക്കാം. പിന്നീട് മാസം 99 രൂപയാണ് ഉപയോഗിക്കാനുള്ള ചാര്‍ജ്. പുതിയ ഐഫോണുകളില്‍ ആപ്പിള്‍ ടിവി പ്ലസ് ഇന്‍ബില്‍ട്ടായി ഉണ്ടാകും. ഇന്ത്യ കേന്ദ്രീകരിച്ചുള്ള പുതിയ കണ്ടന്‍റുകള്‍ ആപ്പിള്‍ ടിവി പ്ലസില്‍ ഉടന്‍ തന്നെ അവതരിപ്പിക്കും.

ആപ്പിള്‍ ടിവി പ്ലസില്‍ ഇപ്പോള്‍ സീ, ദ മോണിംഗ് ഷോ, ഡിക്കിന്‍സന്‍, ഫോര്‍ ഓള്‍ മാന്‍കൈന്‍റ്, ഹെല്‍പ്പ് സ്റ്റെര്‍സ്, സ്നോപ്പി സ്പൈസ് തുടങ്ങിയ നിരവധി കണ്ടന്‍റുകള്‍ ഇപ്പോള്‍ ആപ്പിള്‍ ടിവി പ്ലസില്‍ ലഭിക്കും. 40 ഭാഷയില്‍ ഷോകള്‍ക്ക് സബ്ടൈറ്റില്‍ നല്‍കാന്‍ ആപ്പിള്‍ ടിവി പ്ലസിന് സാധിക്കും.