കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സ‌‌‍ർ‌ട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം.

കാസ‌‌ർകോട്: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്ദ‌‌‌ർശനം വേണ്ടെന്ന് വച്ചത്. അതിർത്തിയിൽ കേരളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സ‌‌‍ർ‌ട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം. തലപ്പാടിയിലെ പരിശോധന സംവിധാനങ്ങൾ വിലയിരുത്താനാണ് പുതിയ മുഖ്യമന്ത്രി സന്ദർശനം പദ്ധതിയിട്ടത്. 

മന്ത്രി വരുന്നത് അറിഞ്ഞ് കേരളത്തിൽ നിന്നുള്ള സംഘടനകൾ പ്ലക്കാർഡുകളുമായി പ്രതിഷേധമറിയിക്കാൻ എത്തിയിരുന്നു.