Asianet News MalayalamAsianet News Malayalam

ബിജെപി വെബ് സൈറ്റ് ഹാക്ക് ചെയ്തു

ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്

BJP national website hack
Author
India, First Published Mar 5, 2019, 11:58 AM IST

ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. http://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് ഒപ്പം മോശമായ പരാമര്‍ശങ്ങളും വീഡിയോയും സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ സൈറ്റ് ലഭ്യമല്ല.

ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. 

BJP national website hack

ഔദ്യോഗികമായി ഹാക്കിംഗ് സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും, സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഐടി വിഭാഗം എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios