Asianet News MalayalamAsianet News Malayalam

ടിക്ക് ടോക്കിന് എതിരാളി; ഫേസ്ബുക്കിന്‍റെ കൊളാബ് വരുന്നു

സുഹൃത്തിനോടൊപ്പമോ ഒരു ഗാനം സൃഷ്ടിക്കുന്നതിന് വീഡിയോകള്‍ ഒരുമിച്ച് എഡിറ്റുചെയ്യാനാകും. തുടര്‍ന്ന് വീഡിയോ സെഗ്‌മെന്റുകള്‍ റെക്കോര്‍ഡുചെയ്തുകഴിഞ്ഞാല്‍ അവ മറ്റുള്ളവര്‍ക്ക് കാണാനാകുന്ന ഒരു ഫീഡിലേക്ക് പൊതുവായി പോസ്റ്റുചെയ്യാനാവും.

Facebook launches TikTok-like app Collab for collaborative music videos
Author
New York, First Published May 28, 2020, 2:47 PM IST

ദില്ലി: ചെറു വീഡിയോ ക്ലിപ്പുകളുമായി ലോകം കീഴടക്കിയ ടിക്ക് ടോക്ക് ആപ്പിനു ബദലായി ഫേസ്ബുക്കിന്റെ കൊളാബ് വരുന്നു. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ബീറ്റ വേര്‍ഷന്‍ ലഭ്യമാക്കി. ടിക്ക് ടോക്കില്‍ ചെയ്യുന്നതിനു സമാനമായി തന്നെ പശ്ചാത്തലസംഗീതത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന വീഡിയോകളാണ് കൊളാബും ഒരുക്കുന്നത്. 

ഇതിന് ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റാഗ്രാമിന്‍റെയും പിന്തുണ ലഭിക്കും. ബീറ്റ വേര്‍ഷന്‍ പുറത്തിറങ്ങി. ഡ്രം, ഗിത്താര്‍ അല്ലെങ്കില്‍ ആലാപനം പോലുള്ള വിവിധ ഉപകരണങ്ങള്‍ പ്ലേ ചെയ്യുന്ന മൂന്ന് വ്യത്യസ്ത ചെറു വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ബീറ്റ അപ്ലിക്കേഷനില്‍. 

തുടര്‍ന്ന് തനിച്ചോ, സുഹൃത്തിനോടൊപ്പമോ ഒരു ഗാനം സൃഷ്ടിക്കുന്നതിന് വീഡിയോകള്‍ ഒരുമിച്ച് എഡിറ്റുചെയ്യാനാകും. തുടര്‍ന്ന് വീഡിയോ സെഗ്‌മെന്റുകള്‍ റെക്കോര്‍ഡുചെയ്തുകഴിഞ്ഞാല്‍ അവ മറ്റുള്ളവര്‍ക്ക് കാണാനാകുന്ന ഒരു ഫീഡിലേക്ക് പൊതുവായി പോസ്റ്റുചെയ്യാനാവും.

ഒരു പുതിയ ട്രാക്ക് സൃഷ്ടിക്കുന്നതിന് ഫീഡില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ക്ലിപ്പുകള്‍ പുനര്‍നിര്‍മ്മിക്കാനും കഴിയും. അവയില്‍ ഡ്യുയറ്റ്, റിയാക്റ്റ് എന്ന് വിളിക്കുന്ന ടൂളുകളുണ്ട്. അത് മറ്റുള്ളവരുടെ വീഡിയോകള്‍ സ്വന്തം പോസ്റ്റുകളില്‍ കടമെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കൊളാബ് തുടക്കത്തില്‍ യുഎസിലെയും കാനഡയിലെയും ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. 

തുടര്‍ന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ ഉപഭോക്തൃ ശൃംഖല ഇന്ത്യയാണ്. ഐഒഎസില്‍ ഇപ്പോഴും ബീറ്റയിലുള്ള ആപ്ലിക്കേഷന്‍, ഡ്രംസ്, ഗിത്താര്‍ അല്ലെങ്കില്‍ ആലാപന വോക്കല്‍ പോലുള്ള വിവിധ ടൂള്‍ പ്ലേ ചെയ്യുന്നതിന്റെ മൂന്ന് വ്യത്യസ്ത ഹ്രസ്വവീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.

Follow Us:
Download App:
  • android
  • ios