റെക്കോ‍ർഡ് നമ്പർ സൈറ്റുകൾ സൈറ്റിൽ ഇൻഡക്സ് ചെയ്തതിന്റെ ഓർമയ്ക്കായാണ്, സെപ്തംബർ 27നാണ് ഗൂഗിൾ ജന്മദിനം ആയി ആഘോഷിക്കുന്നത്

ദില്ലി: നിത്യജീവിതത്തിൽ ഗൂഗിൾ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് മിക്കവ‍‍ർക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ സേവനം ലഭ്യമായി തുടങ്ങിയിട്ട് ഇന്ന് 27 വർഷം. കൃത്യം ജന്മദിനത്തേക്കുറിച്ച് ചില്ലറ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഔദ്യോഗികമായി 1998 സെപ്തംബർ 4 ന് രജിസ്റ്റർ ചെയ്തുവെങ്കിലും വെബ്സൈറ്റ് 1997 സെപ്തംബർ 15നാണ് പ്രവർത്തനം തുടങ്ങിയത്. അമേരിക്കൻ കംപ്യൂട്ടർ വിദഗ്ധരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിക്കുന്നത്. കമ്പനി റെക്കോ‍ർഡ് നമ്പർ സൈറ്റുകൾ സൈറ്റിൽ ഇൻഡക്സ് ചെയ്തതിന്റെ ഓർമയ്ക്കായാണ്, സെപ്തംബർ 27നാണ് ഗൂഗിൾ ജന്മദിനം ആയി രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ സെർച്ച് സ്പേയ്സിൽ ആധിപത്യം ഉറപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 1998 ഡൂഡിൽ ഷോ കേസ് അടക്കമുള്ളവ പ്രദർശിപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 90കളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ആർട്ടിഫീഷ്യൽ ഇൻറലിജൻസ് നേട്ടങ്ങളും ഗൂഗിൾ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ കേസ് ചെയ്തിട്ടുണ്ട്. ആരംഭകാല അൽഗോരിതങ്ങളിൽ നിന്ന് ആഗോള സാങ്കേതിക വിദ്യയ്ക്കുള്ള പവർ ഹൗസായ ആൽഫബെറ്റ് ഐഎൻസിയായി ഗൂഗിൾ മാറിയത് ഇക്കാലയളവിലാണ്.

ക്ലൗഡ് കംപ്യൂട്ടിംഗ് മുതൽ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് വരെ

ക്ലൗഡ് കംപ്യൂട്ടിംഗ്, ഓൺലൈൻ ആ‍ഡ്വ‍ർടൈസിംഗ്, യുട്യൂബ്, ആൻഡ്രോയിഡ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫീഷ്യൽ ഇൻറലിജൻസ് എന്നീ മേഖലയിലെല്ലാം ഗൂഗിൾ അല്ലാതെ മറ്റൊന്നും നമ്മുക്ക് കണ്ണടച്ചാൽ കാണുകയുമില്ല. നിലവിലെ സിഇഒ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ക്വാണ്ടം കംപ്യൂട്ടിംഗ്, ഇ കൊമേഴ്സ് , മെഷീൻ ലേണിംഗ് രംഗത്താണ് ഗൂഗിൾ ഇന്ന് ഏറെ ശ്രദ്ധ നൽകുന്നത്. 1998ലാണ് ഗൂഗിൾ ഡൂഡിൽ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ അനിമേഷനുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, പ്രാദേശിക കലാരൂപങ്ങൾ, പ്രമുഖ വ്യക്തികൾ, ഗവേഷകർ, കലാകാരൻമാർ, പ്രധാന സംഭവങ്ങളെല്ലാം ഡൂഡിലിൽ ഇടം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം