മുംബൈ: കൊറോണ മഹാമാരി കാലത്ത് ലോക്ക്ഡൌണില്‍ നിശ്ചലമാക്കിയ അവസ്ഥയില്‍ ഓണ്‍ലൈനില്‍ ജോലി എടുക്കുന്നവര്‍ക്ക് ഉപകാരപ്രഥമായതാണ് വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്പുകള്‍. ഇതില്‍ സൂം ആണ് നേട്ടം കൊയ്തത്. എന്നാല്‍ സൂമിനോട് മത്സരിക്കാന്‍ ഗൂഗിള്‍ മീറ്റ്, ഡ്യൂ, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയൊക്കെ രംഗത്ത് ഉണ്ട്. ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതക്കള്‍ തങ്ങളുടെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പുമായി രംഗത്ത് എത്തിയിരിക്കുന്നു. ജിയോ മീറ്റ് എന്നാണ് ആപ്പിന്‍റെ പേര്.

Read More; സൂമിനെ വെല്ലുവിളിച്ച് ജിയോ മീറ്റ് വരുന്നു; ബീറ്റ പതിപ്പ് പരീക്ഷിച്ചു തുടങ്ങി

സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകള്‍ പ്രകാരവും, ആന്‍ഡ്രോയ്ഡ് പൊലീസ് സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരവും ജിയോ മീറ്റും സൂമിന്‍റെ ആന്‍ഡ്രോയ്ഡ് ഇന്‍റര്‍ഫേസും തമ്മില്‍ നല്ല ബന്ധമാണ്. ഈ ബന്ധം ഇന്‍റര്‍ഫേസില്‍ മാത്രമല്ല ടെക്സ്റ്റ് സ്ട്രിംഗ്സ്, യുഎക്സ് കണ്‍വെന്‍ഷന്‍ എന്നിവയില്‍ എല്ലാം കാണാം.

ഇത് വിശദമാക്കുന്ന ഒരു ട്വിറ്റര്‍ ത്രെഡ് ഇങ്ങനെ...

 

ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.പ്രമുഖ എത്തിക്കല്‍ ഹാക്കര്‍ എലിയറ്റ് ആള്‍ഡേര്‍സണ്‍ ഇത് സൂം ആപ്പിന്‍റെ കോപ്പി പേസ്റ്റ് ആണെന്ന് ട്വീറ്റിലൂടെ ആരോപിച്ചു. അതേ സമയം ജിയോ മീറ്റിന്‍റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനകം ഒരു ലക്ഷത്തോളം ഡൌണ്‍ലോഡ് ഈ ആപ്പിന് ലഭിച്ചുവെന്നാണ് ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.