Asianet News MalayalamAsianet News Malayalam

ലൈക്ക് ഹൈഡ് ചെയ്യണോ?; ഉപയോക്താവിന് തീരുമാനിക്കമെന്ന് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമുകളിലെ ലൈക്കുകളുടെ എണ്ണം പലപ്പോഴും സാമൂഹികമായ സമ്മര്‍ദ്ദം വ്യക്തികളില്‍ ഉണ്ടാക്കുന്നു എന്ന വാദങ്ങളെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് അവസാനിപ്പിക്കാനിരിക്കുന്നത്. 

New Instagram Feature Will Let You Choose If You Wish To Hide Your Like Counts
Author
New York, First Published Apr 15, 2021, 4:48 PM IST

ന്‍സ്റ്റഗ്രാം സിഇഒ അദം മൊസാരി പുതിയ ഫീച്ചര്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തു. പുതിയ ഫീച്ചര്‍ പ്രകാരം ഒരു ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്ത് വയ്ക്കാം. അതായത് നിങ്ങള്‍ക്ക് നിങ്ങളുടെയോ മറ്റൊരാളുടെയോ പോസ്റ്റില്‍ ലൈക്കുകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ഓണ്‍ ചെയ്തിടാം.

ഇന്‍സ്റ്റഗ്രാമുകളിലെ ലൈക്കുകളുടെ എണ്ണം പലപ്പോഴും സാമൂഹികമായ സമ്മര്‍ദ്ദം വ്യക്തികളില്‍ ഉണ്ടാക്കുന്നു എന്ന വാദങ്ങളെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് അവസാനിപ്പിക്കാനിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു കൂട്ടം ഉപയോക്താക്കളില്‍ ഇതിന്‍റെ പരീക്ഷണം ഇന്‍സ്റ്റഗ്രാം നടത്തി. ഇതിന് വലിയ പ്രചാരണമാണ് ലഭിച്ചത്. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഫീച്ചര്‍.

ഇന്‍സ്റ്റഗ്രാം സിഇഒയുടെ പോസ്റ്റ് പ്രകാരം പറയുന്നത് ഇതാണ് - " കഴിഞ്ഞവര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ കാണുന്നത് ഹൈഡ് ചെയ്യുന്ന ഫീച്ചര്‍ പരീക്ഷിച്ചിരുന്നു. ഒരു കൂട്ടം വ്യക്തികളില്‍ ഇന്‍സ്റ്റഗ്രാം ഉണ്ടാക്കുന്ന സാമൂഹിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം, ചിലര്‍‍ ഇത് അത്യവശ്യമാണെന്ന് പറ‌ഞ്ഞപ്പോള്‍. ചിലര്‍ ലൈക്കുകളുടെ എണ്ണം കാണാനും താല്‍പ്പര്യപ്പെട്ടു, പ്രധാനമായും എന്താണ് പോപ്പുലര്‍ എന്ന് അറിയാനായിരുന്നു ഇത്. അതിനാല്‍ തന്നെ ഞങ്ങള്‍, ഇരു വിഭാഗത്തിനും വേണ്ടി ഒരു ഒപ്ഷന്‍ നല്‍കുന്നു. ഇതില്‍ ഏത് അനുഭവം വേണമെന്ന് ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം".

അതേ സമയം ഇന്‍സ്റ്റഗ്രാമിന്‍റെ 'ലൈക്ക് ഹൈഡിംഗ്' ഫീച്ചര്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്‍സ്റ്റഗ്രാം മാതൃസ്ഥാപനം ഫേസ്ബുക്ക് ഉറ്റുനോക്കുന്നത്. ഭാവിയില്‍ ഇത്തരം ഫീച്ചര്‍ ഫേസ്ബുക്കിലേക്കും വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. ചുരുക്കത്തില്‍ ഇന്‍സ്റ്റഗ്രാമിലെ ഹൈ‍ഡ് ലൈക്ക് എന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ അതിന്‍റെ ഉപയോഗം പൂര്‍ണ്ണമായും ഉപയോക്താവിന് വിട്ടു നല്‍കുകയാണ് ഇന്‍സ്റ്റഗ്രാം. 

Follow Us:
Download App:
  • android
  • ios