Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍; വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഉപകാരമാകും.!

വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.20.197.3 ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും എന്നാണ് സൂചന.

This new WhatsApp feature every group user should know about
Author
New York, First Published Jul 29, 2020, 6:25 PM IST

ന്യൂയോര്‍ക്ക്: നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്ക് വേണ്ടി പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബീറ്റ പതിപ്പുകളില്‍ ലഭ്യമായ ഫീച്ചര്‍ എല്ലാവര്‍ക്കും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

Read More: വാട്ട്സ്ആപ്പിന്‍റെ 2020യിലെ ഏറ്റവും വലിയ ഫീച്ചര്‍; പ്രത്യേകതകള്‍ ഇങ്ങനെ.!

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റം ഉടന്‍ തന്നെ വരാന്‍ സാധ്യതയുണ്ടെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്.

This new WhatsApp feature every group user should know about

നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്നത് നിശ്ചിത കാലത്തേക്കാണ്. 8 മണിക്കൂര്‍, ഒരു വാരം അല്ലെങ്കില്‍ ഒരു വര്‍ഷം ഇങ്ങനെ. ഇതില്‍ ഒരു വര്‍ഷം മാറി എന്നന്നെക്കും ഈ ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാം എന്നതാണ് പുതിയ ഫീച്ചര്‍. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.20.197.3 ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും എന്നാണ് സൂചന.
 

Follow Us:
Download App:
  • android
  • ios