Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ബിസിനസുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും

'ഒരു പ്രാദേശിക ബിസിനസ് ഡയറക്ടറി പരീക്ഷിക്കാന്‍ തുടങ്ങുന്നു, തൊട്ടടുത്തുള്ള കോഫി ഷോപ്പ്, തുണിക്കട, ഹോട്ടല്‍, മറ്റ് കടകള്‍ പോലുള്ള പ്രാദേശിക ബിസിനസുകള്‍ കണ്ടെത്താനും ബന്ധപ്പെടാനും ഇത് നിങ്ങളെ സഹായിക്കും.'

WhatsApp begins testing a yellow pages style business directory
Author
WhatsApp Headquarters, First Published Sep 17, 2021, 5:21 PM IST

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ചെറുതും വലുതുമായ ബിസിനസുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും. ആപ്പിനുള്ളില്‍ ഒരു പ്രത്യേക ഉല്‍പ്പന്നം പെട്ടെന്ന് കണ്ടെത്തുന്നതിനായി സേര്‍ച്ച് ചെയ്യാനുള്ള സാധ്യത ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫീച്ചറാണ് ഇപ്പോള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ബ്രസീലിലെ സാവോപോളോയിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ഇ-കൊമേഴ്സ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ ഏറ്റവും പുതിയ നീക്കമാണിത്. വാട്ട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍, ബിസിനസുകള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്ന ഒരേയൊരു മാര്‍ഗ്ഗമാണിത്.

ഫീച്ചര്‍ പ്രഖ്യാപിച്ചു കൊണ്ട്, വാട്ട്‌സ്ആപ്പ് തലവന്‍ വില്‍ കാത്കാര്‍ട്ട്, ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു, 'ഒരു പ്രാദേശിക ബിസിനസ് ഡയറക്ടറി പരീക്ഷിക്കാന്‍ തുടങ്ങുന്നു, തൊട്ടടുത്തുള്ള കോഫി ഷോപ്പ്, തുണിക്കട, ഹോട്ടല്‍, മറ്റ് കടകള്‍ പോലുള്ള പ്രാദേശിക ബിസിനസുകള്‍ കണ്ടെത്താനും ബന്ധപ്പെടാനും ഇത് നിങ്ങളെ സഹായിക്കും.'

'ഇത് വാട്ട്സ്ആപ്പില്‍ ആളുകള്‍ ഒരു വാണിജ്യ പ്രക്രിയ ആരംഭിക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗമായിരിക്കാം,' ഫേസ്ബുക്കിന്റെ ബിസിനസ് വൈസ് പ്രസിഡന്റ് മാറ്റ് ഐഡെമ ഒരു അഭിമുഖത്തിനിടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ വളരാന്‍ സഹായിക്കുന്നതിന് ഫെയ്‌സ്ബുക്ക് മുമ്പ് ഒരു ഫേസ്ബുക്ക് ഷോപ്പ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് -19 പാന്‍ഡെമിക് മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് ബിസിനസ്സുകളെ കരകയറ്റുന്നതിനായിരുന്നു ഈ നീക്കം.

റോയിട്ടേഴ്സിന്റെ അഭിപ്രായത്തില്‍, ചില സാവോ പോളോ പരിസരങ്ങളില്‍ ഭക്ഷണം, റീട്ടെയില്‍, പ്രാദേശിക സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വാട്ട്സ്ആപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാമെന്ന് ഐഡെമ സ്ഥിരീകരിച്ചു. എല്ലാ ഉപയോക്താക്കളും ദീര്‍ഘകാലമായി ആശങ്കപ്പെട്ടിരുന്ന പരസ്യങ്ങളുടെ പ്രദര്‍ശനം ഭാവിയില്‍ കണ്ടേക്കുമെന്നും ഐഡെമ സൂചിപ്പിച്ചു.

ഇപ്പോള്‍ ബീറ്റ ഇതര ഉപയോക്താക്കളെ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ അനുവദിക്കുന്നു. ഈ വര്‍ഷം ജൂലൈയില്‍ കമ്പനി ഈ സവിശേഷത ബീറ്റ ടെസ്റ്ററുകള്‍ക്ക് മാത്രമായി അവതരിപ്പിച്ചിരുന്നു. പരീക്ഷകര്‍ക്ക് അവരുടെ ഫീഡ്ബാക്ക് നല്‍കുന്നതിന് ഈ ഫീച്ചര്‍ ലഭ്യമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios