Asianet News MalayalamAsianet News Malayalam

WhatsApp | സെക്യൂരിറ്റി കോഡ് മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതി

 വാട്ട്സ്ആപ്പ് പറയുന്നതനുസരിച്ച്, മള്‍ട്ടി-ഡിവൈസ് ഫീച്ചറിന്റെ പ്രാരംഭ ഘട്ടത്തില്‍ സുരക്ഷാ കോഡ് മാറ്റം ഉണ്ടാകും. ഫോണ്‍ കണക്റ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ നാല് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു

WhatsApp plan to notify users about security code changes
Author
India, First Published Nov 7, 2021, 7:55 PM IST

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് മള്‍ട്ടി-ടൂള്‍ ശേഷി അവതരിപ്പിക്കുന്നു, എന്നാല്‍ ഇതുമൂലം നിരവധി ഉപയോക്താക്കളുടെ സുരക്ഷാ കോഡുകള്‍ മാറിയതായി പറയപ്പെടുന്നു. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? വാട്ട്സ്ആപ്പ് പറയുന്നതനുസരിച്ച്, മള്‍ട്ടി-ഡിവൈസ് ഫീച്ചറിന്റെ പ്രാരംഭ ഘട്ടത്തില്‍ സുരക്ഷാ കോഡ് മാറ്റം ഉണ്ടാകും. ഫോണ്‍ കണക്റ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ നാല് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ഉപയോക്താവ് അറിയുന്നില്ലെങ്കിലും സുരക്ഷാ കോഡ് ഇത്തരമൊരു സൂചന നല്‍കുന്നു. ഈ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പുകള്‍ അയയ്ക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതിയിടുന്നതായി ട്വീറ്റില്‍ കുറിച്ചു. ഒരു പുതിയ ഫോണില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോഴോ ഉപയോക്താക്കള്‍ ഉപകരണങ്ങള്‍ നീക്കംചെയ്യുമ്പോഴോ ലിങ്കുചെയ്യുമ്പോഴോ വാട്ട്സ്ആപ്പ് അറിയിക്കില്ലെന്നും പറയുന്നു.

എല്ലാ ചാറ്റിനും ഒരു സുരക്ഷാ കോഡ് ഉണ്ട്, കോണ്‍ടാക്റ്റുകളിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇത് ഉപയോഗിക്കാനാകും. നിങ്ങളും മറ്റൊരാളും തമ്മിലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ക്ക് അവരുടേതായ സുരക്ഷാ കോഡ് ഉണ്ട്, ആ ചാറ്റിലേക്ക് നിങ്ങള്‍ അയയ്ക്കുന്ന കോളുകളും സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണെന്ന് പരിശോധിക്കാന്‍ ഉപയോഗിക്കുന്നു. ഈ കോഡ് കോണ്‍ടാക്റ്റ് ഇന്‍ഫോ സ്‌ക്രീനില്‍ ക്യുആര്‍ കോഡായും 60 അക്ക നമ്പറായും കാണാം.

WhatsApp Web | ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന് പുതിയ ഫീച്ചറുകൾ

ഈ കോഡുകള്‍ ഓരോ ചാറ്റിനും വ്യത്യസ്തമാണ്, നിങ്ങള്‍ ചാറ്റിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഓരോ ചാറ്റിലെയും ആളുകള്‍ തമ്മില്‍ താരതമ്യം ചെയ്യാം. സുരക്ഷാ കോഡുകള്‍ നിങ്ങള്‍ക്കിടയില്‍ പങ്കിടുന്ന പ്രത്യേക കീയുടെ ദൃശ്യമായ പതിപ്പുകള്‍ മാത്രമാണ്. അത് എല്ലായ്‌പ്പോഴും രഹസ്യമായി സൂക്ഷിക്കുമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. അല്ലെങ്കില്‍ ഫോണ്‍ മാറ്റുക. നിങ്ങള്‍ക്കും കോണ്‍ടാക്റ്റുകള്‍ക്കുമിടയിലുള്ള സുരക്ഷാ കോഡുകള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പുകള്‍ ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് ഓണാക്കാനും കഴിയും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റിലെ ഒരു കോണ്‍ടാക്റ്റിന് മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

-- വാട്ട്‌സ്ആപ്പ് സെറ്റിങ്ങുകള്‍ തുറക്കുക.
--അക്കൗണ്ട് > സുരക്ഷ ടാപ്പ് ചെയ്യുക.
--സുരക്ഷാ അറിയിപ്പുകള്‍ കാണിക്കുക ടാപ്പുചെയ്തുകൊണ്ട് നിങ്ങള്‍ക്ക് സുരക്ഷാ അറിയിപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കാം.

മള്‍ട്ടി-ഡിവൈസ് ഫീച്ചറുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ അപ്‌ഡേറ്റ് ഇന്ന് പുറത്തിറങ്ങി. ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ്ആപ്പ് വെബില്‍ ലോഗിന്‍ ചെയ്യാന്‍ അവരുടെ ഫോണുകള്‍ ആവശ്യമില്ല. നിലവില്‍, കമ്പ്യൂട്ടറിന് അടുത്തായി ഒരു സജീവ ഇന്റര്‍നെറ്റ് കണക്ഷനുള്ള നിങ്ങളുടെ പ്രാഥമിക ഉപകരണം ഉണ്ടായിരിക്കണം. കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് വെബിലേക്കുള്ള ആക്സസ് നഷ്ടമാകും എന്നു മാത്രം.

Follow Us:
Download App:
  • android
  • ios