Asianet News MalayalamAsianet News Malayalam

ആധാർ എൻറോൾമെന്റ് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം എല്ലാ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കും, റിപ്പോർട്ട്

വരുന്ന മാസങ്ങളിൽ തന്നെ നവജാത ശിശുക്കൾക്കുളള ആധാർ എൻറോൾമെന്റ് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകുമെന്ന് സൂചന

Aadhaar Enrolment for Newborns With Birth Certificates Said to Be Expanded to All States
Author
First Published Oct 15, 2022, 11:01 PM IST

വരുന്ന മാസങ്ങളിൽ തന്നെ നവജാത ശിശുക്കൾക്കുളള ആധാർ എൻറോൾമെന്റ് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകുമെന്ന് സൂചന. നിലവിൽ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന 16 സംസ്ഥാനങ്ങളാണ് ഉള്ളത്.  ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങളാണ് അറിയിച്ചത്. നിലവിൽ 16 സംസ്ഥാനങ്ങളിൽ ആധാറുമായി ബന്ധിപ്പിച്ച ജനന രജിസ്ട്രേഷനാണ് ഉള്ളത്. ആധാർ നമ്പർ നൽകുന്ന സർക്കാർ ഏജൻസിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഈ സൗകര്യം ലഭ്യമാകുമെന്ന സൂചന നൽകിയിരിക്കുന്നത്. 

അഞ്ച് വയസുള്ളവരെയുള്ള കുട്ടികളുടെ ബയോമെട്രിക്സ് എടുക്കില്ല. അവരുടെ മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ജനസംഖ്യാ വിവരങ്ങളുടെയും മുഖചിത്രത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അവരുടെ യുഐഡി പ്രോസസ്സ് ചെയ്യുന്നത്.  കുട്ടിക്ക് അഞ്ചും 15-ഉം വയസ്സ് തികയുമ്പോൾ ബയോമെട്രിക് അപ്ഡേറ്റ് (പത്ത് വിരലുകൾ, ഐറിസ്, മുഖചിത്രം) ആവശ്യമായി വരും.1,000-ലധികം സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ ഇന്ന് ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും പ്രാമാണീകരിക്കുന്നതിനും ആനുകൂല്യങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ഡ്യൂപ്ലിക്കേഷൻ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇതിൽ 650 ഓളം സ്കീമുകൾ സംസ്ഥാന സർക്കാരുകളുടെയും 315 കേന്ദ്ര ഗവൺമെന്റ് നടത്തുന്ന സ്കീമുകളുടെയുമാണ്. ഇതുവരെ 134 കോടി ആധാറുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഈ 12 അക്ക ബയോമെട്രിക് ഐഡന്റിഫയറിന്റെ അപ്‌ഡേറ്റുകളും എൻറോൾമെന്റുകളും ഏകദേശം 20 കോടിയായി വർദ്ധിച്ചിരുന്നു. ഇതിൽ നാല് കോടിയും പുതിയ എൻറോൾമെന്റുകളാണ്, നവജാത ശിശുക്കളും 18 വയസ്സ് വരെയുള്ള കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

Read more:'ചോദ്യങ്ങൾ ഉയരേണ്ടത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ച്'; ബൈഡന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി പാക്കിസ്ഥാൻ

ജനനസമയത്ത് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ പറഞ്ഞു. യുഐഡിഎഐ ഇന്ത്യൻ രജിസ്ട്രാർ ജനറലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് ജനന രജിസ്ട്രേഷന്റെ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം ആവശ്യമാണ്. കൂടാതെ പൂർണ്ണമായ കമ്പ്യൂട്ടറൈസേഷൻ ഉള്ള അത്തരം സംസ്ഥാനങ്ങൾ ഓൺബോർഡ് ചെയ്തിട്ടുമുണ്ട്.ആധാർ ബന്ധിപ്പിച്ച ജനന രജിസ്ട്രേഷനുള്ള സംസ്ഥാനങ്ങളുടെ മുഴുവൻ പട്ടികയും ഉടനടി ലഭ്യമാകില്ല. 16 സംസ്ഥാനങ്ങളിൽ ജനന സർട്ടിഫിക്കറ്റ് നൽകുമ്പോഴെല്ലാം യുഐഡിഎഐ സിസ്റ്റത്തിലേക്ക് ഒരു മെസെജ് വരുന്നതായും അതിനെ തുടർന്ന് എൻറോൾമെന്റ് ഐഡി നമ്പർ ജനറേറ്റു ചെയ്യുമെന്നും സോഴ്സുകൾ പറയുന്നു. കുട്ടിയുടെ ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ സിസ്റ്റത്തിൽ പകർത്തിയാലുടൻ ആധാർ ജനറേറ്റ് ചെയ്യപ്പെടും. ജനന രജിസ്ട്രാർമാർ, പല കേസുകളിലും, ആധാർ എൻറോൾമെന്റ് ഏജന്റുമാരാണ്, അതിനാൽ അവർക്ക് ആധാറിനായി എൻറോൾ ചെയ്യാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios