Asianet News MalayalamAsianet News Malayalam

മസ്‌ക് ഏറ്റെടുത്താലും അനുസരിക്കേണ്ട നിയമം അനുസരിക്കണം; ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍

നീണ്ട കൂടിയാലോചനകൾക്ക് ശേഷം ഇന്ത്യയുടെ പുതിയ ഭേദഗതി ചെയ്ത ഐടി നിയമങ്ങൾ  ഉടന്‍ പുറത്തിറങ്ങുമെന്ന്  സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

After Elon Musk takeover India says it expects Twitter to comply with indian rule
Author
First Published Oct 28, 2022, 3:46 PM IST

ദില്ലി: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍.  വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് കേന്ദ്ര ഐടി വകുപ്പ് വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇത് വ്യക്തമാക്കിയത്. രാജ്യത്തെ പരിഷ്കരിച്ച ഐടി നിയമങ്ങൾ ദിവസങ്ങൾക്കുള്ളിൽ പുറത്തുവരാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

ട്വിറ്ററില്‍ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ട്വിറ്റർ ജൂലൈയിൽ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ട്വിറ്ററിന്‍റെ പുതിയ ഉടമസ്ഥാവകാശം എന്തെങ്കിലും മാറ്റം വരുത്തുമോ എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. 

കഴിഞ്ഞ രണ്ട് വർഷമായി ഖാലിസ്ഥാനുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൌണ്ടുകള്‍, കർഷക സമരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ, കോവിഡ്-19 പാൻഡെമിക് സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്ന ട്വീറ്റുകൾ തുടങ്ങിയവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ട്വിറ്റര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകള്‍ ആരാണെന്ന് പരിഗണിക്കാതെ തന്നെ ഇത്തരം കമ്പനികള്‍ക്ക് രാജ്യത്ത് അനുസരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും  അതേപടി നിലനിൽക്കുമെന്ന് ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിനാൽ, ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും ട്വിറ്റര്‍ പാലിക്കുമെന്ന  പ്രതീക്ഷിക്കുന്നു കേന്ദ്ര സഹമന്ത്രി പറഞ്ഞു. 

ബോളിവുഡ് താരം കങ്കണ റണാവത്തിനെപ്പോലുള്ള വ്യക്തികൾക്കുള്ള ട്വിറ്റർ നിരോധനത്തെക്കുറിച്ച് സർക്കാറിന്‍റെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയില്ല. ട്രംപ് അടക്കം അടുത്ത കാലത്ത് ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തികളുടെ കാര്യത്തില്‍   ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ മാറ്റം വന്നേക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാൽ മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷം ഇന്ത്യയുടെ പുതിയ ഭേദഗതി ചെയ്ത ഐടി നിയമങ്ങൾ  ഉടന്‍ പുറത്തിറങ്ങുമെന്ന്  സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേ സമയം  ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് മസ്‌ക്. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടു. 

ഇടപാടിനെച്ചൊല്ലി ആറ് മാസത്തെ തർക്കങ്ങൾക്ക് ശേഷമാണു ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക്  44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷം മസ്കിന്റെ ആദ്യ നടപടിയാണ് ഇത്.  നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ തലവൻ വിജയ ഗദ്ദെ, 2017  മുതൽ ട്വിറ്ററിൽ  ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗൽ, 2012 മുതൽ ട്വിറ്ററിൽ ജനറൽ കൗൺസലായി സേവനമനുഷ്ഠിക്കുന്ന സീൻ എഡ്‌ജെറ്റും പിരിച്ചു വിട്ടവരിൽ ഉൾപ്പെടുന്നു. 

മസ്‌ക് പുറത്താക്കിയ പരാഗ് അഗർവാളിന് ലഭിക്കുക കോടികൾ; നഷ്ടപരിഹാരം നല്കാൻ ട്വിറ്റർ

ട്വിറ്റ‍ർ ഇനി മസ്കിന് സ്വന്തം,സിഇഒ പരാ​ഗ് പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios