Asianet News MalayalamAsianet News Malayalam

വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നവരാണോ? ഇനി ഗൂഗിളിന് പണം നല്‍കേണ്ടി വരും... 

ബാക്കപ്പ് ചെയ്യുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡയറക്ട് സ്റ്റോര്‍ ചെയ്യപ്പെടും. ഫയല്‍ സൈസിന് അനുസരിച്ച് ഗൂഗിള്‍ നല്‍കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിലാകും കണക്കാക്കുക.

android whatsapp users may have to pay to backup chats on google drive joy
Author
First Published Nov 18, 2023, 11:14 AM IST

ഇനി മുതല്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്താല്‍, അത് സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി തന്നെ കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക. ഈ മാറ്റം 2024 പകുതിയോടെയായിരിക്കും നിലവില്‍ വരുക. ഇതുവരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ് ചെയ്യാനായി ഗൂഗിള്‍ അക്കൗണ്ട് മാത്രം ലിങ്ക് ചെയ്താല്‍ മതിയായിരുന്നു. ചാറ്റ് ബാക്കപ്പുകള്‍ സൗജന്യമായാണ് ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഐഒഎസില്‍ ചാറ്റ് ബാക്കപ്പുകള്‍ ഐ ക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും സമാനമായ രീതിയിലാകും സ്റ്റോര്‍ ചെയ്യപ്പെടുകയെന്നാണ് ടെക് ലോകത്തെ വാര്‍ത്തകള്‍. 

ബാക്കപ്പ് ചെയ്യുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡയറക്ട് സ്റ്റോര്‍ ചെയ്യപ്പെടും. ഫയല്‍ സൈസിന് അനുസരിച്ച് ഗൂഗിള്‍ നല്‍കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിലാകും കണക്കാക്കുക. ഇത് തീര്‍ന്നു പോയാല്‍ വാട്‌സ്ആപ്പ് ബാക്കപ്പിനായി ചില ഫയലുകള്‍ ക്ലൗഡില്‍ നിന്ന് ഡിലീറ്റ് ചെയ്യേണ്ടി വരും. സ്റ്റോറേജ് ഫുള്ളായാല്‍ 100 ജിബിക്ക് മാസം 130 രൂപ വെച്ച് ഗൂഗിളിന് പണമടയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ക്ലബ് ഹൗസിലെ പോലെ വാട്‌സ്ആപ്പിലും വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം മെറ്റ അവതരിപ്പിച്ചിരുന്നു. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്പെടുന്നത്. ക്ലബ് ഹൗസിലേതിന് സമാനമാണ് ഈ ഫീച്ചര്‍. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം എന്തെങ്കിലും പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാല് ഈ ഫീച്ചറനുസരിച്ച് അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാല്‍ ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് വോയിസ് ചാറ്റ് ചെയ്യാം. വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടിഫിക്കേഷന്‍ പോകും. പക്ഷേ കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമാണതിന് കഴിയുക. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലെഫ്റ്റാകാനും ജോയിന്‍ ചെയ്യാനുമാകും. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുകയെന്നും കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഓപ്പണ്‍എഐയില്‍ നിന്ന് സാം പുറത്ത്, മിറ മൊറാട്ടി ഇടക്കാല സിഇഒ; ഞെട്ടിച്ച് തീരുമാനങ്ങള്‍ 
 

Follow Us:
Download App:
  • android
  • ios