Asianet News MalayalamAsianet News Malayalam

രഹസ്യ ബട്ടണുള്ള ആപ്പിള്‍ ഐഫോണ്‍ ലോഗോ? ഇതിന് എന്തും തുറക്കാന്‍ കഴിയും, വിശദാംശങ്ങള്‍ ഇങ്ങനെ

ഐഒഎസ് 14-നൊപ്പം ബാക്ക് ടാപ്പ് പുറത്തിറങ്ങി, ഐഫോണ്‍ 8-ഉം അതിനുമുകളിലുള്ളതിലും ഇത് അനുയോജ്യമാണ്. ആക്സിലറോമീറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ ഉപകരണത്തിന്റെ പിന്‍ഭാഗത്ത് ടാപ്പ് ചെയ്തിട്ടുണ്ടോ എന്ന് ഇത് കണ്ടെത്തുന്നു. 

Apple iPhone logo with secret button This  can open anything
Author
New Delhi, First Published Nov 9, 2021, 10:30 AM IST

പ്പിള്‍ ബാക്ക് ടാപ്പ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചു, ഇത് വിവിധ സാഹചര്യങ്ങളില്‍ ഉപയോഗപ്രദമാകും. ക്യാമറ സജീവമാക്കുക, സ്‌ക്രീന്‍ഷോട്ട് എടുക്കുക, അല്ലെങ്കില്‍ സിരി ഷോര്‍ട്ട്കട്ട് സൃഷ്ടിക്കുക തുടങ്ങിയവ ഇനി വേഗം സാധ്യമാകും. പിന്‍വശം ടാപ്പുചെയ്ത് ഫോണില്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ആക്സസിബിലിറ്റി എന്ന സവിശേഷതയാണിത്. 

ഈ സവിശേഷത പ്രധാനമായും ആപ്പിള്‍ ലോഗോയെ ഐഫോണിന്റെ പിന്നില്‍ ഒരു മറഞ്ഞിരിക്കുന്ന ബട്ടണിലേക്ക് മാറ്റുന്നു. ഐഒഎസ് 14-നൊപ്പം ബാക്ക് ടാപ്പ് പുറത്തിറങ്ങി, ഐഫോണ്‍ 8-ഉം അതിനുമുകളിലുള്ളതിലും ഇത് അനുയോജ്യമാണ്. ആക്സിലറോമീറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ ഉപകരണത്തിന്റെ പിന്‍ഭാഗത്ത് ടാപ്പ് ചെയ്തിട്ടുണ്ടോ എന്ന് ഇത് കണ്ടെത്തുന്നു. ഈ രഹസ്യ ബട്ടണ്‍ ഉപയോഗിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.

സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെയെന്നത് ഇതാ:

ഘട്ടം 1: ആരംഭിക്കുന്നതിന്, ഹോം സ്‌ക്രീനിലെ ഗിയര്‍ ചിഹ്നത്തില്‍ ടാപ്പുചെയ്ത് 'സെറ്റിങ്ങുകളിലേക്ക്' പോകുക.

ഘട്ടം 2: 'സെറ്റിങ്ങുകള്‍ക്ക്' കീഴില്‍ 'ആക്‌സസിബിലിറ്റി' തിരയുക.

ഘട്ടം 3: അടുത്തതായി, 'ടച്ച്' തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങള്‍ 'ബാക്ക് ടാപ്പ്' ഓപ്ഷന്‍ കാണുന്നത് വരെ പേജിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഘട്ടം 5: 'ബാക്ക് ടാപ്പ്' ഓപ്ഷനുകള്‍ക്ക് കീഴില്‍ (ട്രിപ്പിള്‍ ടാപ്പ്) രണ്ട് ടാപ്പുകളിലേക്കോ (ഡ്യുവല്‍ ടാപ്പിലേക്കോ) മൂന്ന് ടാപ്പുകളിലേക്കോ (ട്രിപ്പിള്‍ ടാപ്പ്) വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നല്‍കാം.

ഘട്ടം 6: ഷോട്ട്കട്ട് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന അടിസ്ഥാന ഓപ്ഷനുകളില്‍ ഏതാണ് എന്ന് തിരഞ്ഞെടുക്കുക, ആപ്പിള്‍ ലോഗോയില്‍ രണ്ടോ മൂന്നോ തവണ അമര്‍ത്തുമ്പോള്‍ അവ സജീവമാകും.

ഘട്ടം 7: കോണ്‍ഫിഗര്‍ ചെയ്തുകഴിഞ്ഞാല്‍ സെറ്റിങ്ങുകളില്‍ നിന്ന് പുറത്തുകടക്കുക.

ആപ്പ് സ്വിച്ചര്‍, കണ്‍ട്രോള്‍ സെന്റര്‍, ഹോം, ലോക്ക് സ്‌ക്രീന്‍, മ്യൂട്ട്, നോട്ടിഫിക്കേഷന്‍ സെന്റര്‍, റീച്ചബിലിറ്റി, സ്‌ക്രീന്‍ഷോട്ട്, ഷേക്ക്, സിരി സ്പോട്ട്ലൈറ്റ്, വോളിയം ഡൗണ്‍, വോളിയം അപ്പ്, അസിസ്റ്റീവ് ടച്ച്, ക്ലാസിക് ഇന്‍വെര്‍ട്ട്, മാഗ്‌നിഫയര്‍, സ്മാര്‍ട്ട് ഇന്‍വെര്‍ട്ട്, സ്പീക്ക് സ്‌ക്രീന്‍, വോയ്സ് ഓവര്‍ , സൂം, സ്‌ക്രോള്‍ ഡൗണ്‍, സ്‌ക്രോള്‍ അപ്പ് എന്നിവയാണ് ബാക്ക് ടാപ്പ് ഫീച്ചറിന് കീഴില്‍ ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനുകള്‍.

Follow Us:
Download App:
  • android
  • ios