ഗ്ലോബൽ ഏഷ്യൻ ഓഫ് ദി ഇയർ അവാർഡ് നേടിയ അജയ്യ കുമാർ ആണ് റെസ്‌ക്യു കോഡിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 

ദുബായ്: കുട്ടികളെ ചേർത്തുപിടിക്കാനുള്ള പുതിയ മാർഗം ശ്രദ്ധേയമാകുന്നു. വീടിനുള്ളിൽ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കൊരു പരിഹാരമായി അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് റെസ്‌ക്യു കോഡ്. ആഗോളതലത്തിലെ കണക്ക് എടുത്താൽ ഏഴു കുട്ടികളിൽ ഒരാൾ വീതം മാതാപിതാക്കളിൽ നിന്ന് പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഗ്ലോബൽ ഏഷ്യൻ ഓഫ് ദി ഇയർ അവാർഡ് നേടിയ അജയ്യ കുമാർ ആണ് റെസ്‌ക്യു കോഡിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന കണക്കാണ് പുതിയ രീതി അവതരിപ്പിക്കാൻ അജയ് യ്ക്ക് പ്രേരകമായത്. പീഡനത്തിന് ഇരയാകുന്ന കുട്ടികൾ മരണത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഒഴിവാക്കുകയാണ് 'റെസ്‌ക്യൂ കോഡി'ന്റെ ലക്ഷ്യം. 

കമ്പ്യൂട്ടർ ഗെയിമിലൂടെ ഈ പ്രശ്നത്തെ പുറത്തു കൊണ്ടുവരികയാണ് അജയ്. ഗാർഹിക പീഡനം അനുഭവിക്കുന്ന കുട്ടികൾ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുമ്പോൾ അവരുടെ മെസേജുകൾ ശ്രദ്ധിക്കുക. അതിൽ AFK505 എന്ന കോഡ് അടിക്കുക. കൂടെ കളിക്കുന്ന ആർക്കെങ്കിലും ഇത് കാണാനാകും. അത്തരത്തിൽ കണ്ടെത്തുന്നവർ ഈ വിവരം അധികാരികളെ അറിയിക്കുന്നു. ഇതുവഴി കുട്ടികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാകും.

കുട്ടികളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. കൂടാതെ ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യും. ഇതിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും. ഈ കോഡ് കുട്ടികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.അതുകൊണ്ടു തന്നെ അധികാരികൾ വളരെ ശ്രദ്ധയോടെ വേണം ഇത്തരം കേസുകൾ കൈകാര്യം ചെയ്യേണ്ടത്.

എമിർകോം കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് അജയ്യ കുമാർ‌. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കാൻ ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ പുരസ്‌കാരം നേടിയ രീതിയാണ് 'റെസ്‌ക്യു കോഡ്'.