Asianet News MalayalamAsianet News Malayalam

സ്വന്തം ട്വിറ്ററില്‍ റെക്കോഡ് ഇട്ട് മസ്ക്; പുതിയ നേട്ടം ഇങ്ങനെ

നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. 

Elon Musk becomes the most-followed person on Twitter vvk
Author
First Published Mar 31, 2023, 7:10 PM IST

സന്‍ഫ്രാന്‍സിസ്കോ:  ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുമായി ഇലോൺ മസ്ക്. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റായ ബറാക് ഒബാമയ്ക്കായിരുന്നു ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളത്.133,091,575 ട്വിറ്റർ ഫോളോവേഴ്‌സാണ് മസ്കിന് ഇപ്പോഴുള്ളത്. 133,042,221 ഫോളോവേഴ്സാണ് ഒബാമയ്ക്കുള്ളത്. മസ്ക് കൂടുതലായും തന്റെ ട്വിറ്റർ ഉപയോഗിക്കുന്നത് മീമുകൾ പങ്കു വെയ്ക്കുന്നതിനും എതിരാളികളെ വെല്ലുവിളിയ്ക്കാൻ കൂടിയാണ്. എന്നാൽ ഒബാമയാകട്ടെ പ്രൊഫഷണൽ കാര്യങ്ങളാണ് തന്റെ അക്കൗണ്ട് വഴി ഷെയർ ചെയ്യുന്നത്.കഴിഞ്ഞ വർഷം ജൂണിലാണ് മസ്‌കിന്റെ ഫോളോവേഴ്സ് 100 ദശലക്ഷം കടന്നത്.

2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക് നേരത്തെ രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. ജീവനക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയായിരുന്നു ഇത്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്. 

മുമ്പ്, ആ റോൾ ഏറ്റെടുക്കാൻ മതിയായ "വിഡ്ഢി"യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ താൻ എപ്പോൾ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്റെ വളർത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തിയത്. തന്റെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും അദ്ദേഹം പരിഹസിച്ചു.

ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. നൂറുകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചു. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ  ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം. 

നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ  കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു.

ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നു ; ചർച്ചയായി മസ്കിന്റെ ട്വിറ്റർ കാലം

ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൌണ്ടിന് ഇന്ത്യയിൽ വിലക്ക്

Latest Videos
Follow Us:
Download App:
  • android
  • ios