Asianet News MalayalamAsianet News Malayalam

ഇനി ഗ്രോക്കും; പുതിയ എഐ ചാറ്റ് സംവിധാനവുമായി മസ്‌ക്

ഗ്രോക് ഉപയോഗിച്ച് എക്‌സില്‍ വരുന്ന പുതിയ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനാകും. മറ്റ് മോഡലുകളെക്കാള്‍ ഗ്രോക്കിന് മികവുണ്ടാകുമെന്നാണ് മസ്‌ക് പറയുന്നത്.

elon musk launches xAI Grok joy
Author
First Published Nov 7, 2023, 5:05 PM IST

പുതിയ എഐ ചാറ്റ് സംവിധാനം പരിചയപ്പെടുത്തി എക്‌സ് ഉടമ എലോണ്‍ മസ്‌ക്. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് ലൈവായി എന്‍ട്രി നടത്താന്‍ സാധിക്കുന്ന പുതിയ നിര്‍മിത ബുദ്ധി ചാറ്റ് സംവിധാനമാണ് മസ്‌ക് പരിചയപ്പെടുത്തിയത്. തന്റെ സ്വന്തം നിര്‍മിത ബുദ്ധി കമ്പനിയായ എക്സ് എഐയുടെ (xAI) ആദ്യ മോഡലാണ് ഗ്രോക് (Grok) എന്ന പേരില്‍ മസ്‌ക് അവതരിപ്പിച്ചത്. 

ഗ്രോക് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി, ഗൂഗിള്‍ പാമിനും (PaLM) എന്നിവയുടെ സാങ്കേതികവിദ്യയായ ലാര്‍ജ് ലാംഗ്വെജ് മോഡലില്‍ അധിഷ്ഠിതമാണെന്ന് മസ്‌ക് അറിയിച്ചു. ഗ്രോക് ഉപയോഗിച്ച് എക്‌സില്‍ വരുന്ന പുതിയ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനാകും. മറ്റ് മോഡലുകളെക്കാള്‍ ഗ്രോക്കിന് മികവുണ്ടാകുമെന്നാണ് മസ്‌ക് പറയുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എഐ ചാറ്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇതെന്ന് മസ്‌ക് അവകാശപ്പെടുന്നു. നിലവില്‍ ഗ്രോക് അധികം പേര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. പരീക്ഷണാര്‍ഥം കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 

എക്‌സിനെ സൂപ്പര്‍ ആപ്പാക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് മസ്‌ക് നേരത്തെ സൂചന നല്‍കിയിരുന്നു. വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനാകും. ഇതും ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്. എക്‌സിനെ 'ഓള്‍ ഇന്‍ ഓള്‍' ആപ്പായി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് മുൻപ് മസ്ക് പറഞ്ഞിട്ടുണ്ട്.  ട്വിറ്ററിനെ എക്സ് എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മുതല്‍ പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍ വരെയുള്ള നിരവധി സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇഷ്ടമില്ലാത്ത ആ വിഷയം പഠിക്കാൻ പ്രേരിപ്പിച്ചത് മുൻ സിപിഎം മന്ത്രിയെന്ന് സതീശൻ; 'പഠിച്ചതോടെ വാദപ്രതിവാദങ്ങൾ' 
 

Follow Us:
Download App:
  • android
  • ios