മറ്റൊരു ചിത്രത്തിൽ മനോഹരമായ പശ്ചാത്തലത്തിൽ പരസ്പരം ആലിംഗനം ചെയ്ത് നില്ക്കുന്ന മസ്കും സക്കർബർ​ഗുമാണ് ഉള്ളത്. മറ്റ് രണ്ട് ചിത്രങ്ങളിൽ, ഇരുവരും കടൽത്തീരത്ത് വെള്ളം തെറിപ്പിച്ച് നടക്കുന്നത് കാണാം.പോസ്റ്റിന് ഏഴ് ദശലക്ഷം വ്യൂവേഴ്സും 1.3 ലക്ഷം ലൈക്കുകളും നേടി

ത്രെഡ്സ് വന്നപ്പോൾ മുതൽ എലോൺ മസ്ക് - സക്കർബർ​ഗ് പോരാട്ടമാണ് സജീവമായത്. എന്നാലിപ്പോൾ ഇവർ തമ്മിലുള്ള പോരാട്ടം ശുഭപര്യവസായി ആയി അവസാനിച്ചുവെന്ന എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽമീഡിയയിൽ പുതിയ പോസ്റ്റ് വൈറലാകുന്നത്. മാർക്ക് സക്കർബർഗും ഇലോൺ മസ്കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന എ.ഐ നിർമിത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. കടൽ തീരത്തിലൂടെ ഇരുവരും കൈ പിടിച്ച് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്.

സർ ഡോഗ് ഓഫ് ദി കോയിൻ എന്ന ഉപയോക്താവാണ് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ടിരിക്കുന്നത്. ബീച്ച് ഹോളിഡേയിൽ ദമ്പതികളുടെ ഫോട്ടോഷൂട്ടിന് സമാനമായി കാണപ്പെടുന്ന ചിത്രങ്ങളിൽ രണ്ട് ശതകോടീശ്വരന്മാരും കാഷ്വൽ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ടി - ഷർട്ടുകളും ഡെനിമുകളും. ഒരു ചിത്രത്തിൽ അവർ കൈകൾ പിടിച്ച് കടൽത്തീരത്ത് ഓടുന്നത് കാണാം. 

മറ്റൊരു ചിത്രത്തിൽ മനോഹരമായ പശ്ചാത്തലത്തിൽ പരസ്പരം ആലിംഗനം ചെയ്ത് നില്ക്കുന്ന മസ്കും സക്കർബർ​ഗുമാണ് ഉള്ളത്. മറ്റ് രണ്ട് ചിത്രങ്ങളിൽ, ഇരുവരും കടൽത്തീരത്ത് വെള്ളം തെറിപ്പിച്ച് നടക്കുന്നത് കാണാം.പോസ്റ്റിന് ഏഴ് ദശലക്ഷം വ്യൂവേഴ്സും 1.3 ലക്ഷം ലൈക്കുകളും നേടി. മീമുകൾക്കായി ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ട് നടത്തണമെന്നാണ് ഒരു യൂസർ കുറിച്ചിരിക്കുന്നത്. 

സക്കർബർ​ഗ് പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നേയില്ലെന്ന് പരിഹസിച്ച് മസ്ക് ട്വിറ്റ് ചെയ്തിട്ടുണ്ട്. മെറ്റാ സിഇഒ മാർക്ക് സക്കർബർ​ഗ് ആറു ദിവസത്തിലധികമായി ത്രെഡ്സിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്ക് പരിഹസിച്ചത്. 

Scroll to load tweet…

കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ത്രെഡ്സിൽ നിയമിച്ചതായി ആരോപിച്ച് എലോൺ മസ്‌കിന്റെ അഭിഭാഷകൻ രംഗത്തെത്തിയത്. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്. 

പിരിച്ചുവിട്ട ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. 

ഡോക്ടറുടെ ഓണ്‍ലൈന്‍ അപ്പോയിൻമെന്‍റ് എടുത്തു; യുവതിക്ക് പോയത് ഒന്നരലക്ഷം രൂപ.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here