പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയല്‍സിനെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു.

ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ (Google Pay) ഒരു പുതിയ ഭാഷ അവതരിപ്പിച്ചു - ഹിംഗ്ലീഷ് (Hinglish). ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിള്‍ പേയുടെ ഐഒഎസ് ആന്‍ഡ്രോയ്‍ഡ് പതിപ്പില്‍ ലഭ്യമാണ്

ചുരുക്കത്തിൽ, ഹിന്ദിയും ഇംഗ്ലീഷും ചേർന്നതാണ് ഹിംഗ്ലീഷ്. അതായത് ഇംഗ്ലീഷില്‍ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകള്‍. പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയല്‍സിനെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. 

ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ പേയിൽ ഹിംഗ്ലീഷ് ഭാഷ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ ആപ്പിന്റെ സെറ്റിംഗില്‍ പോയി 'വ്യക്തിഗത വിവരങ്ങൾ' ക്ലിക്ക് ചെയ്യണം, അതിന് താഴെയായി അവർ ഭാഷാ വിഭാഗം കണ്ടെത്തും. ഭാഷാ വിഭാഗം തുറന്ന ശേഷം, ഉപയോക്താക്കൾക്ക് ഹിംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാം.

ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടി: രണ്ട് പേർ അറസ്റ്റിൽ

ഉപയോക്താക്കൾ ഹിംഗ്ലീഷ് ഭാഷ തെരഞ്ഞെടുത്താല്‍, അവർ ആപ്പിൽ പേയ്മെന്റ് നിർദ്ദേശങ്ങൾ, ബട്ടണുകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവയുടെ വിവർത്തനങ്ങൾ ലഭിക്കും. ഉദാഹരണത്തിന്, 'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർക്കുക' എന്നത് 'അപ്ന ബാങ്ക് അക്കൗണ്ട് ആഡ് കരീൻ' എന്ന് കാണിക്കും, 'നിങ്ങളുടെ കോൺടാക്റ്റുകൾക്ക് പണമടയ്ക്കുക' എന്നത് 'കോൺടാക്റ്റ്സ് കോ പേ കരീൻ' ആയി മാറും.

യുപിഐ പേയ്‌മെന്റ് വിഭാഗത്തിലെ മുൻനിര പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിള്‍ പേ. ഫോൺപേയ്‌ക്കൊപ്പം യുപിഐ സ്‌പെയ്‌സിൽ 84 ശതമാനത്തിലധികം വിപണി വിഹിതം ഇവര്‍ക്കുണ്ട്. പേടിഎം, ഭാരത് പേ, ആമസോണ്‍ പേ, വാട്ട്സ്ആപ്പ് പേ എന്നിവയിൽ നിന്ന് ഗൂഗിള്‍ പേ ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരമാണ് നേരിടുന്നത്.

ഗൂഗിൾ പേ യിൽ പണമിടപാടുകൾ പരാജയപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നിങ്ങളുടെ ചുമ തിരിച്ചറിയും നിങ്ങളുടെ ഫോണ്‍; പുതിയ പ്രത്യേകത വരുന്നത് ഇങ്ങനെ

ന്യൂയോര്‍ക്ക്: ഫോണ്‍ ഉപയോഗിക്കുന്നയാള്‍ രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് എത്ര തവണ ചുമച്ചു തുടങ്ങിയ കാര്യങ്ങള്‍ അയാളുടെ ഫോണ്‍ പറഞ്ഞു തന്നാല്‍ എങ്ങനെയിരിക്കും. ഇത്തരം ഒരു സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍ (Google). ഇതുവഴി ചുമയോ തുമ്മലോ ഉണ്ടായാല്‍ തിരിച്ചറിയാന്‍ ആന്‍ഡ്രോയ്ഡ് ഫോണിന് (Android Phone) സാധിക്കും.

പിക്സല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിക്കും എന്നാണ് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംവിധാനം നിലവില്‍ വന്നാല്‍ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ പ്രത്യേകത ലഭിക്കും.

ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ തോട്ടില്‍ വീണു!

ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലില്‍ ചില കോഡുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. അസ്ലീപ്പ് ഓഡിയോ കളക്ഷന്‍ എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിള്‍ ജീവനക്കാര്‍ക്ക് എസ്ലീപ്പ് ഓഡിയോ കളക്ഷന്‍ (aSleep Audio Collection) എന്ന പേരില്‍ ശേഖരിച്ച പരീക്ഷണ ക്ലിപ്പുകള്‍ കൂടുതല്‍ പഠനത്തിനായി ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തികളുടെ ഉറക്കം നീരീക്ഷിക്കുന്ന സാങ്കേതിക വിദ്യ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാര്‍ത്ത. ഒരു വ്യക്തിയുടെ ഉറക്കത്തിലെ ഒരോ ശാരീരിക കാര്യങ്ങളും കണക്കിലാക്കുവാനുള്ള ഒരു സംവിധാനമാണ് മെച്ചപ്പെട്ട അല്‍ഗൊരിതവും തിരിച്ചറിയാനുള്ള കഴിവും നല്‍കാന്‍ ഹെല്‍ത്ത് സെന്‍സിങ് ടീം വികസിപ്പിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്.