Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ 'അവതാര്‍' ഉപയോഗിക്കാം; എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ ഉപയോഗിക്കാം.!

ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ വാട്ട്‌സ്ആപ്പിന് ഇത്രയും സമയമെടുത്തു ആശ്ചര്യകരമാണ്, എന്നാല്‍ ഇത്തിരി താമസിച്ചാലും സംഭവം എത്തിയല്ലോ എന്ന ആശ്വാസത്തിലാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍. 

How To Create Your WhatsApp Avatar
Author
First Published Dec 12, 2022, 10:02 AM IST

ന്യൂയോര്‍ക്ക്: പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. മുഖ്യ സവിശേഷതകൾ, ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയിൽ ഉപയോക്താക്കൾക്ക് സ്വയം ഒരു ഡിജിറ്റൽ പതിപ്പ് രൂപീകരിക്കാന്‍ സാധിക്കുന്ന വിവിധ എഡിറ്റിംഗ് സങ്കേതങ്ങള്‍ പുതിയ ഫീച്ചറില്‍ ഉണ്ട്. 

സൃഷ്‌ടിച്ച അവതാറുകൾ പിന്നീട് സ്റ്റിക്കറുകളാക്കി മാറ്റാം. ഈ പുതിയ അവതാര്‍ സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പിലെ ചാറ്റിനെ കൂടുതല്‍ മനോഹരമാക്കും. അവതാർ സ്റ്റിക്കറുകൾ അയയ്‌ക്കാനുള്ള കഴിവ് മെറ്റയുടെ കീഴിലുള്ള  ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള ആപ്പുകളില്‍ ഇപ്പോള്‍ ലഭ്യമാണ്.  

ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ വാട്ട്‌സ്ആപ്പിന് ഇത്രയും സമയമെടുത്തു ആശ്ചര്യമാണ്, എന്നാല്‍ ഇത്തിരി താമസിച്ചാലും സംഭവം എത്തിയല്ലോ എന്ന ആശ്വാസത്തിലാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍. 

How To Create Your WhatsApp Avatar

വാട്ട്‌സ്ആപ്പ് അവതാർ സൃഷ്ടിക്കാന്‍ 'സെറ്റിംഗ്സ്' എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുക. അവിടെ 'അവതാർ' എന്ന ഓപ്ഷന്‍ എടുക്കുക, അവിടെ  ‘Create Your Avatar'എന്ന ഓപ്ഷന്‍ എടുക്കുക. തുടർന്ന് 'Get started' ടാപ്പ് ചെയ്യുക. ഉപയോക്താക്കളോട് അവരുടെ അവതാറിന്‍റെ സ്കിൻ ടോൺ ഇഷ്‌ടാനുസൃതമായി മാറ്റാം.

കൂടാതെ അടുത്തതായി എഡിറ്റിംഗ് സ്യൂട്ടിലേക്ക് എത്തും. അവിടെ അവതാറിന് വേണ്ട ഹെയർസ്റ്റൈൽ മുടിയുടെ നിറം, വസ്‌ത്രം, ശരീരഘടന, മുഖത്തിന്‍ളെ ആകൃതി, ഒരു കൂട്ടം മുഖ സവിശേഷതകൾ. മേക്കപ്പ്, ആഭരണങ്ങള്‍, ശ്രവണ ഉപകരണം, കണ്ണട, ശിരോവസ്ത്രം എന്നിവയും ചേർക്കാം.

ഒരു  അവതാർ രൂപകൽപന ചെയ്തുകഴിഞ്ഞാലും എ‍ഡിറ്റ് ചെയ്യാം. തങ്ങളുടെ കാർട്ടൂൺ ആസ്വദിക്കുന്നവർക്ക് അവരുടെ യഥാർത്ഥ ചിത്രത്തിന് പകരം കാര്‍ട്ടൂണ്‍ രീതിയിലുള്ള പ്രൊഫൈൽ ഫോട്ടോ നിര്‍മിക്കാനും സാധിക്കും. ആകെ 36 ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 

വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ലൈംഗിക ദൃശ്യം നീക്കണം; ആദ്യം ചെയ്യേണ്ടത് ഇതാണെന്ന് കോടതിയില്‍ വാട്ട്സ്ആപ്പ്.!

Follow Us:
Download App:
  • android
  • ios