Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ ഇതാണ് മാര്‍ഗം

 നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ വാട്ട്സ് ആപ്പ് അനുവദിക്കുന്നില്ല. ഈ ഫീച്ചര്‍ നിങ്ങളെ തടഞ്ഞ വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്താനാണ്.
 

if someone blocked you on WhatsApp Here is how you can check
Author
Thiruvananthapuram, First Published Sep 22, 2021, 4:16 PM IST

റ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പില്‍ (Whatsapp) ആരെയെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ തടയാന്‍ ആപ്പ് അനുവദിക്കുന്നു. എന്നാല്‍ നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആപ്പ് അനുവദിക്കുന്നില്ല. ഈ ഫീച്ചര്‍ നിങ്ങളെ തടഞ്ഞ വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്താനാണ്.

ആരെങ്കിലും നിങ്ങളെ  ബ്ലോക്ക് ചെയ്തു എന്നതിന്‍റെ പ്രധാനസൂചന ലഭിക്കുന്നത് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം കാണാതാവുമ്പോഴാണ്. അല്ലെങ്കില്‍ സ്റ്റാറ്റസ്, അവസാനം കണ്ടത് എന്നിവയില്‍ നിന്നാണ്. ഇവ കാണാതായെങ്കില്‍ ഉറപ്പിക്കാം ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. എന്നാല്‍ എപ്പോഴും ഇത് ഇങ്ങനെയായിരിക്കണമെന്നില്ല, ചില ഉപയോക്താക്കള്‍ ഈ സെറ്റിങ്ങുകള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇതൊന്നും കാണാനാവില്ല.

ഇക്കാര്യം ഉറപ്പിക്കാനൊരു മാര്‍ഗമുണ്ട്. ഒരു പുതിയ അല്ലെങ്കില്‍ നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമിക്കാം. 'ചേര്‍ക്കാനായില്ല ....' എന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ബ്ലോക്ക് മൂലമാകാം. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍, ഉപയോക്താവ് നിങ്ങളെ തടഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. 

Read More: ചിലര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയണം; ചെയ്യേണ്ടത് ഇതാണ്.!

Read More:  വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ബിസിനസുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios