Asianet News MalayalamAsianet News Malayalam

പുതിയ നീക്കവുമായി കേന്ദ്രം; വ്യാജന്‍മാരെ പൂട്ടും

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇരകളിലേക്ക് എത്തിച്ചേരുകയും വ്യാജ നിയമ ഉദ്യോഗസ്ഥരെന്ന പേരില്‍ വ്യാജ കോളുകള്‍ വഴി പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ്.

Indian government initiates actions to tackle the growing parcel scam
Author
First Published May 27, 2024, 3:56 AM IST

വ്യാജ പാഴ്‌സല്‍ തട്ടിപ്പ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ ആശങ്കയായി മാറിക്കഴിഞ്ഞിരിക്കുകയാണ് തട്ടിപ്പുകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇരകളിലേക്ക് എത്തിച്ചേരുകയും വ്യാജ നിയമ ഉദ്യോഗസ്ഥരെന്ന പേരില്‍ വ്യാജ കോളുകള്‍ വഴി പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ടെലികോം വകുപ്പും ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന സ്പൂഫ് കോളുകള്‍ തടയാനായി കൈകോര്‍ത്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് ആള്‍മാറാട്ടം നടത്തുന്നത്. സ്‌കാമര്‍മാരുടെ ഔദ്യോഗിക ലോഗോകളുടെ ദുരുപയോഗം തടയാന്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നു.

ഇരയെ ഇന്ത്യന്‍ നമ്പരില്‍ നിന്ന് വിളിക്കുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ നമ്പരുകളിലൂടെയോ തട്ടിപ്പുകാര്‍ ഇരകളിലേക്ക് എത്തുന്നു. കോള്‍ സ്പൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, തട്ടിപ്പുകാര്‍ അവരുടെ ഐഡന്റിറ്റി മാറ്റും.തുടര്‍ന്ന് വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായി വേഷമിടുന്നു. ഇരയുടെ പേരിലുള്ള ഒരു പാഴ്സലില്‍ മയക്കുമരുന്ന്, വ്യാജ പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ മറ്റ് നിരോധിത വസ്തുക്കള്‍ തുടങ്ങിയ നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരയുടെ ബന്ധു കസ്റ്റഡിയിലാണെന്നും തട്ടിപ്പുകാര്‍ അവകാശപ്പെടുന്നു.

തുടര്‍ന്ന് ഇരയെ ഭീഷണിപ്പെടുത്തും. തട്ടിപ്പുകാരന്റെ വാക്കുകളില്‍ വീഴുകയും ചെയ്തു കഴിഞ്ഞെന്ന് ബോധ്യമായാല്‍ കെട്ടിച്ചമച്ച കേസ് പരിഹരിക്കാന്‍ തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ഫണ്ട് കൈമാറ്റം, ഭൗതിക സ്വര്‍ണം, ക്രിപ്റ്റോകറന്‍സി, എടിഎം പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പെടെ പണം കൊള്ളയടിക്കാന്‍ അവര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് ഇരകളായ നിരവധി പേരുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം വ്യാജ തട്ടിപ്പുകാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷ.

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക് 
 

Latest Videos
Follow Us:
Download App:
  • android
  • ios