Asianet News MalayalamAsianet News Malayalam

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

തുര്‍ക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.

Turbulence Hits Qatar Airways Doha-Dublin Flight 12 Injured
Author
First Published May 27, 2024, 1:48 AM IST

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരുക്കേറ്റതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്സിലൂടെ അറിയിച്ചു. തുര്‍ക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.

 



റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; 'വീശുന്നത് 120 കി.മീ വരെ വേഗതയില്‍', അതീവ ജാഗ്രതാ നിര്‍ദേശം 

 

Latest Videos
Follow Us:
Download App:
  • android
  • ios