. ഞായറാഴ്ച ട്വിറ്ററിൽ അജി കുമാർ എന്നയാളാണ് സമൂസയില്‍ കുടുങ്ങിയ മഞ്ഞ പേപ്പറിന്‍റെ അടക്കം പോസ്റ്റിട്ടത്.

ലഖ്നൌ: ട്രെയിനില്‍ ലഭിച്ച സമൂസയ്ക്കുള്ളിൽ മഞ്ഞക്കടലാസ് കണ്ടെത്തിയ യാത്രക്കാരന്‍റെ പരാതിയില്‍ പ്രതികരണവുമായി ഐആര്‍സിടിസി. മുംബൈ-ലക്‌നൗ ട്രെയിനിലുണ്ടായിരുന്ന ഈ സംഭവം. ഞായറാഴ്ച ട്വിറ്ററിൽ അജി കുമാർ എന്നയാളാണ് സമൂസയില്‍ കുടുങ്ങിയ മഞ്ഞ പേപ്പറിന്‍റെ അടക്കം പോസ്റ്റിട്ടത്. സമൂസ തയ്യാറാക്കിയപ്പോള്‍ ഒരു റാപ്പറിന്‍റെ ഭാഗം അതില്‍ പെട്ടപോലെയാണ് ഇത് കാണപ്പെട്ടത്.

ട്വിറ്ററില്‍ അജി കുമാർ എഴുതിയത് ഇങ്ങനെയാണ്. "ഞാൻ ഇന്ന് 9-10-22 ലഖ്‌നൗവിലേക്കുള്ള ട്രെയിനിലാണ്, കഴിക്കാൻ ഒരു സമൂസ വാങ്ങി.. കുറച്ച് ഭാഗങ്ങൾ എടുത്തു, അവസാനം ഇത് അതിനുള്ളില്‍ കണ്ടത് ഒരു മഞ്ഞപ്പേപ്പറാണ്. ട്രെയിൻ നമ്പർ 20921 ബാന്ദ്ര ലഖ്‌നൗ ട്രെയിനിൽ ഐആര്‍സിടിസിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത് "

Scroll to load tweet…

ബാന്ദ്രയിലേക്ക് പോകുന്ന ലഖ്‌നൗ പ്രതിവാര എസ്എഫ് എക്സ്പ്രസിലായിരുന്നു സംഭവം. ഐആർ‌സി‌ടി‌സിയുടെ ഭക്ഷണ സംവിധാനത്തിന്‍റെ ശുചിത്വവും ഈ യാത്രക്കാരന്‍ ചോദ്യം ചെയ്യുന്നു. 

ട്വീറ്റ് വൈറലായതിന് പിന്നാലെ, ഐആര്‍സിടിസി ട്വീറ്റിന് മറുപടിയുമായി രംഗത്ത് എത്തി. "സർ, അസൗകര്യത്തിൽ ഖേദിക്കുന്നു. ദയവായി പിഎന്‍ആര്‍ നമ്പറും, മൊബൈൽ നമ്പറും ഡയറക്ട് സന്ദേശത്തില്‍ പങ്കിടാമോ" എന്നാണ് ഐആര്‍സിടിസി ചോദിക്കുന്നത്. 

Scroll to load tweet…

റെയിൽവേ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി റെയിൽവേ മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവ. സംഭവത്തില്‍ ഐആർസിടിസി ഇടപെടുമെന്ന് അറിയിച്ചു.

റിലയൻസുമായി കൈകോർത്ത് ഐആർസിടിസി; ട്രെയിനുകളിൽ ഇനി വിശന്നിരിക്കേണ്ട

വിവാദ ടെൻഡർ പിൻവലിച്ച് ഐആർസിടിസി; യാത്രക്കാരുടെ വിവരങ്ങൾ വിൽക്കില്ല